ക്രമക്കേട്​: പൊതുവിതരണ കേന്ദ്രം അടച്ചുപൂട്ടി

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ എ.ആർ.ഡി 108 നമ്പർ പൊതുവിതരണ കേന്ദ്രം പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടി. ജനുവരി മുതലുള്ള ഭക്ഷ്യധാന്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകാതെ അടച്ചിട്ട നിലയിലായിരുന്നു. ഇതേ തുടർന്ന് സി.പി.എമ്മി​െൻറ നേതൃത്വത്തിൽ പ്രതിഷേധമുയർത്തിയിരുന്നു. ജില്ല കലക്ടർക്ക് പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ പൊതുവിതരണ കേന്ദ്രത്തിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയുമുണ്ടായി. റെയ്ഡിൽ അമ്പതോളം ടൺ ഭക്ഷ്യധാന്യം കുറവാണെന്നും കണ്ടെത്തിയിരുന്നു. ക്രമക്കേടിനെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കാനാവശ്യപ്പെടുകയും കട അടച്ചുപൂട്ടുകയുമാണുണ്ടായത്. സാക്ഷരത ഇൻസ്ട്രക്ടർ തെരഞ്ഞെടുപ്പ് ബാലുശ്ശേരി: നവചേതന പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി പഞ്ചായത്ത് എരമംഗലം പട്ടികജാതി കോളനിയിലെ തെരഞ്ഞെടുക്കപ്പെടുന്ന പഠിതാക്കളെ വിവിധ തലങ്ങളിൽ പഠിപ്പിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കോളനിയിലെ 18നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള പത്താംതരത്തിന് മുകളിൽ വിദ്യാഭ്യാസമുള്ളവർക്ക് അപേക്ഷിക്കാം. 15ന് മുമ്പായി അപേക്ഷകൾ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ഒാഫിസിൽ ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.