നടുവണ്ണൂരി​െൻറ ​െനടുനായകത്വം

നടുവണ്ണൂർ: ഓരോ വോളി മേളകളും നടുവണ്ണൂരി​െൻറ ഉത്സവമാണ്. എൽ.പി സ്കൂൾ വിദ്യാർഥികൾ മുതൽ വയോധികർവരെ ആവേശത്തി​െൻറ ആരവങ്ങളുമായി ഗ്യാലറികളിൽ കളി തീരുംവരെയുണ്ടാകും. 1960കളിലാണ് നടുവണ്ണൂരി​െൻറ വോളിയുടെ ആവേശക്കാലം തുടങ്ങുന്നത്. 1967 ൽ തുടങ്ങിയ നടുവണ്ണൂർ റിക്രിയേഷൻ ക്ലബ് (എൻ.ആർ.സി) ആണ് ഇൗ നാടി​െൻറ വോളി സ്വപ്നങ്ങളെ ദേശീയ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും പറിച്ചുനട്ടത്. ക്ലബിനു കീഴിൽ കളിച്ച ഭൂരിഭാഗം പേരും ഇന്ന് അറിയപ്പെടുന്ന കളിക്കാരും വിവിധ മേഖലകളിൽ ഉദ്യോഗസ്ഥരുമാണ്. അറുപതുകളും എഴുപതുകളും മലബാറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ടീമായിരുന്നു എൻ.ആർ.സി. 1970 വരെ തിരുവനന്തപുരത്ത് നടന്നിരുന്ന സംസ്ഥാന ഇൻറർ ക്ലബ് ചാമ്പ്യൻഷിപ്പിൽ മലബാറിനെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കുന്ന ചുരുക്കം ചില ടീമുകളിൽ ഒന്നായിരുന്നു ഇത്. നടുവണ്ണൂർ അച്ചു എന്നറിയപ്പെടുന്ന ദേശീയ അധ്യാപക അവാർഡ് ജേതാവായ ഇ. അച്യുതൻ മാസ്റ്ററാണ് നടുവണ്ണൂരി​െൻറ വോളി സ്വപ്നങ്ങൾക്ക് മികവി​െൻറ നിറം പകർന്നവരിൽ പ്രമുഖൻ. 1971 ൽ തലശ്ശേരിയിൽ നടന്ന പ്രഥമ അന്തർ ജില്ല ചാമ്പ്യൻഷിപ്പ് ജേതാക്കളായ കോഴിക്കോട് ടീമി​െൻറ ക്യാപ്റ്റൻ, സംസ്ഥാന താരം, ദേശീയ റഫറി, സംഘാടകൻ എന്നി മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഇൗ 76 കാരൻ. സുഹൃത്തും നടുവണ്ണൂരി​െൻറ മറ്റൊരു പ്രശസ്ത വോളി താരവും ദേശീയ റഫറിയുമായ എം.കെ. പരീത് മാസ്റ്ററോടൊപ്പം ഇപ്പോഴും വോളി താരങ്ങൾക്ക് പരിശീലനം നൽകുന്ന തിരക്കിലാണ് അച്ചുമാഷ്. ഗീതാ വളപ്പിൽ, ശോഭന, ബീന ലാൽ, പി.എൻ. ബിനില, പ്രസീദ, പി.കെ. നസീമ, കെ.കെ. സക്കീന, എം. സുജാത, പി. മഞ്ജുള, ഈയടുത്ത കാലത്തായി ഇന്ത്യയുടെ യശസ്സുയർത്തിയ രാജ്യാന്തര താരം എസ്. രേഖ, വെസ്റ്റേൺ റെയിൽേവ മോഹൻദാസ്, കെ.എസ്.ഇ.ബിയിലെ അഭിൽ കൃഷ്ണ, ഷിപ്പ്യാഡിലെ രവീന്ദ്രൻ, ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കളിച്ച ഫാസിൽ, ബി.പി.സി.എൽ താരം എൻ. ജിതിൻ, ഇന്ത്യൻ നേവി താരം അർജ്ജുൻ നാഥ്, കഴിഞ്ഞദിവസം ഭോപ്പാലിൽ നടന്ന ഓൾ ഇന്ത്യ സിവിൽ വോളിബാൾ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേരള െപാലീസ് അക്കാദമിയിലെ എൻ. അഷറഫ്, അബ്ദുൽ സലാം തുടങ്ങി ഒട്ടനവധിപേർ കളിച്ചുവളർന്ന മണ്ണാണ് നടുവണ്ണൂർ. ഒട്ടേറെ ദേശീയ--സംസ്ഥാന റഫറിമാരുടെ നീണ്ട നിരയും നടുവണ്ണൂരിന് സ്വന്തമായുണ്ട്. റഫറീയിങ്ങിൽ എഴുപതുകളിൽ ശ്രദ്ധേയനായ സി. രാഘവൻ നായർ, എൻ.വി. കുഞ്ഞിരാമൻ മാസ്റ്റർ, എം.കെ. പരീത് മാസ്റ്റർ, ഒ. ബാലൻ നായർ, ബഷീർ മാക്കാരി, ദാസൻ, ബാലരാമൻ എന്നിവർ നടുവണ്ണൂരി​െൻറ റഫറീയിങ്ങി​െൻറ അഭിമാന മുഖങ്ങളാണ്. ഓരേ സമയം കാണിയും സംഘാടകനും മുൻപ് കളിക്കാരനുമായിരുന്ന കണ്ണച്ചികണ്ടി കുഞ്ഞികൃഷ്ണൻ നായരും നിരവധി വോളി പ്രേമികളും ഇന്നും ഓരോ വോളി മേളകളെയും ഉത്സവങ്ങളാക്കുന്നു. വോളി താരങ്ങളെ കൈപിടിച്ചുയർത്താനായി നടുവണ്ണൂർ വോളിബാൾ അക്കാദമിയുടെ പ്രവർത്തനവും സജീവമാണ്. മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രസിഡൻറും കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ വർക്കിങ് പ്രസിഡൻറും ഇ. അച്ച്യുതൻ നായർ വൈസ് പ്രസിഡൻറും കെ.വി. ദാമോദരൻ സെക്രട്ടറിയും ടി.എം. ശശി ജോ. സെക്രട്ടറിയും ഒ.എം. കൃഷ്ണ കുമാർ ട്രഷററുമായി പ്രവർത്തിക്കുന്ന അക്കാദമിയിൽ നിരവധി സംസ്ഥാന ദേശീയ താരങ്ങൾ ഉണ്ട്. 20 ആൺകുട്ടികളും 20 പെൺകുട്ടികളും ഇവിടെ പരിശീലനം നേടുന്നു. കുട്ടികൾക്കായി സെൻട്രലൈസ്ഡ് ഹോസ്റ്റലും പ്രവർത്തിക്കുന്നു. 'കിഫ്ബി' ധനസഹായത്തോടെ നിർമിക്കുന്ന വോളിബാൾ അക്കാദമിക്ക് 10.63 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി കായികമന്ത്രി എ.സി. മൊയ്തീൻ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. കിഫ്ബി അംഗീകാരത്തിനായി വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ കിറ്റ്കോയ്ക്ക് നിർദേശം നൽകിയതായും കിഫ്ബി അംഗീകാരം ലഭ്യമാകുന്ന മുറക്ക് ടെൻഡർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതി പൂർത്തിയായാൽ ജില്ലയിലെതന്നെ മികച്ച വോളി കേന്ദ്രമാവും നടുവണ്ണൂർ. achu mash volley naduvannoor നടുവണ്ണൂരിൽ യുവതാരങ്ങളെ പരിശീലിപ്പിക്കുന്ന ഇ. അച്ച്യുതൻ മാസ്റ്റർ സലീം നടുവണ്ണൂർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.