കരിയാത്തൻപാറയിൽ കുരങ്ങ്​ ശല്യം രൂക്ഷം; കാർഷികവിളകൾക്ക്​ വൻ നാശം

ബാലുശ്ശേരി: കക്കയം കരിയാത്തൻപാറയിൽ കുരങ്ങ്ശല്യം രൂക്ഷം. കാർഷിക വിളകൾക്ക് വൻ നാശം. കരിയാത്തൻപാറക്കും 28ാം മൈലിനുമിടക്കുള്ള പ്രദേശത്തെ പറമ്പുകളിലെ കാർഷികവിളകളാണ് കുരങ്ങ്ശല്യത്തെ തുടർന്ന് നശിച്ചത്. പല്ലേൽ ജോസഫി​െൻറ പുരയിടത്തിലെ തെങ്ങുകളിൽ നിന്ന് ആയിരത്തിലധികം കരിക്കുകൾ കുരങ്ങുകൾ താഴെയിട്ടു. കൊക്കോ, വാഴകൃഷി എന്നിവയും തിന്ന് നശിപ്പിച്ചു. ഒന്നരമാസമായി തുടരുന്ന കുരങ്ങ്ശല്യത്തിൽ മാത്രം 1500 ഒാളം കരിക്കുകൾ ജോസഫി​െൻറ കൃഷിയിടത്തിൽ നശിച്ചിട്ടുണ്ട്. മലബാർ വന്യജീവിസേങ്കതത്തിൽെപട്ട വനപ്രദേശത്തുനിന്നാണ് കൂട്ടംകൂട്ടമായി കുരങ്ങുകൾ എത്തുന്നത്. കക്കയത്ത് നിന്നും പുറത്ത് ജില്ലയിലെ പ്രധാനപ്പെട്ട കാവുകളിൽനിന്നും ശല്യക്കാരായ കുരങ്ങുകളെ വനംവകുപ്പ് കക്കയത്തെ വനത്തിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. ഇവക്കാകെട്ട മനുഷ്യരെ ഒട്ടും ഭയവുമില്ല. നശിക്കുന്ന കാർഷികവിളകൾക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.