കമേഴ്സ്യൽ ഇൻസ്​റ്റിറ്റ്യൂട്ട് സംസ്ഥാന കല-ാകായികോത്സവം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: സാങ്കേതികവിദ്യാഭ്യാസവകുപ്പി​െൻറ കീഴിൽ പ്രവർത്തിക്കുന്ന ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികളുടെ സംസ്ഥാന കലാകായികോത്സവം ഫെബ്രുവരി 10, 11 തീയതികളിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 17 ജി.സി.ഐ.കളിൽ നിന്ന് ആയിരത്തോളം കലാ-കായികതാരങ്ങൾ പങ്കെടുക്കും. ശനിയാഴ്ച രാവിലെ എട്ടിന് സാങ്കേതികവിദ്യാഭ്യാസ മേഖല ഡയറക്ടർ എൻ. ശാന്തകുമാർ പതാക ഉയർത്തും. അഞ്ചുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. സമാപനസമ്മേളനം ഞായറാഴ്ച അഞ്ചുമണിക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഇ.സി. സുമ, ടി.കെ. ശിവാനന്ദൻ, മൂസ മേക്കുന്നത്ത്, സി.എം. സത്യൻ, വി.വി. ചന്തപ്പൻ, മനോജ് പയറ്റുവളപ്പിൽ, സുഗതൻ, ബിനു കോറോത്ത്, കെ. നിഷിബ എന്നിവർ പങ്കെടുത്തു. പതാകപ്രയാണത്തിന് സ്വീകരണം കൊയിലാണ്ടി: എട്ടാമത് സഹകരണ കോൺഗ്രസി​െൻറ പതാക പ്രയാണത്തിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. യു. രാജീവൻ അധ്യക്ഷത വഹിച്ചു. ജാഥലീഡർ എം. മെഹബൂബ്, എൻ. സുബ്രഹ്മണ്യൻ, എം. നാരായണൻ, കൊയിലോത്ത് രാജേന്ദ്രൻ, കെ.എ. അജയകുമാർ, ടി. ഗംഗാധരൻ, കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.