കേരഫെഡ് അംഗസംഘങ്ങളുടെ യോഗം

കോഴിക്കോട്: കേരഫെഡിൽ അഫിലിയേറ്റ് ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങൾ, മാർക്കറ്റിങ് സഹകരണ സംഘങ്ങൾ എന്നിവ മുഖേന കേരഫെഡ് പുതുതായി നടപ്പാക്കുന്ന നാളികേര, കൊപ്ര സംഭരണ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഫെബ്രുവരി ഒമ്പതിന് യോഗം ചേരും. കല്ലായി റോഡിലെ ജില്ല ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10.30നാണ് യോഗം. ഫോൺ: 0495 2762960. വിദ്യാലയങ്ങളിൽ ജൈവവൈവിധ്യ ഉദ്യാനം തീർക്കാൻ 'സേവ്' കോഴിക്കോട്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത്, കുടുംബശ്രീ, എൻ.എസ്.എസ്, ജിസെം ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി നടപ്പാക്കുന്ന ഗ്രീൻ ക്ലീൻ കോഴിക്കോട് -വൃക്ഷത്തൈ പരിപാലന മത്സരം പദ്ധതിയിൽ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവ്' കൂടി പങ്കാളിയാകും. വൃക്ഷത്തൈ പരിപാലന മത്സരം ഇതോടെ ജില്ലയിലെ സ്കൂളുകളിൽകൂടി വ്യാപിക്കുകയാണ്. ജൈവവൈവിധ്യ ശിൽപശാലയും ഫെബ്രുവരി ഒമ്പതിന് രാവിലെ പത്തിന് കോഴിക്കോട് സ​െൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ നടക്കും. ഫോൺ: 9645119474. സെൽഫി കോൺടസ്റ്റ് കോഴിക്കോട്: സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സെൽഫി കോൺടസ്റ്റ് 'അമ്മിണിയോടൊപ്പം' സംഘടിപ്പിക്കുന്നു. വളർത്തുന്ന പശുവും കുട്ടിയും കുടുംബത്തിനോടൊപ്പം എന്ന വിഷയത്തിൽ തിരഞ്ഞെടുക്കുന്ന ആദ്യ മൂന്ന് എൻട്രികൾക്ക് കാഷ് ൈപ്രസും സാക്ഷ്യപത്രവും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ വാട്സ് ആപ് നമ്പറിൽ ഫെബ്രുവരി 12 വരെയുള്ള ദിവസങ്ങളിൽ ലഭ്യമാക്കണം. പടം അയക്കേണ്ട വാട്സ് ആപ് നമ്പർ 9072582434. ഒരു നമ്പറിൽനിന്നും ഒരു എൻട്രി മാത്രമേ അനുവദിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.