കള്ളനോട്ട് വിതരണം; മുക്കത്ത്​ ആശങ്ക

മുക്കം: തമിഴ്നാട് സേലം കേന്ദ്രീകരിച്ച് കള്ളനോട്ടടിച്ച് മുക്കം പ്രദേശങ്ങളിൽ വിതരണം നടത്തുന്നതിൽ നാട്ടുകാർക്ക് ആശങ്ക. ചൊവ്വാഴ്ച പുലർെച്ച ആറോടെയാണ് തമിഴ്നാട് സേലത്തെ സുരേഷ് കുമാർ അരലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായത്. എന്നാൽ, ഇത് ആർക്ക് കൈമാറാനാണ് എത്തിച്ചതെന്ന വിവരം ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. പിടിയിലായ സുരേഷ് കുമാറിനെ ചോദ്യംചെയ്തതോടെയാണ് സേലത്തെ ചിന്ന തിരുപ്പതി അഭിരാമി ഗാർഡനിലെ മുരുകേശ​െൻറ ഭാര്യ നിർമലയെ (35) പിടികൂടിയത്. ഇവരാണത്രെ കള്ളനോെട്ടത്തിച്ചത്. 2017 മേയിൽ നിർമലയടക്കം നാലംഗസംഘത്തെ അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടുകൾ സ്കോർപിേയാ കാറിൽ കടത്തുന്നതിനിടയിൽ മണ്ണുത്തി പൊലീസ് പിടികൂടിയിരുന്നു. മൂന്ന് മാസം ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങി ഇവർ വീണ്ടും കള്ളനോട്ടുകളുമായി രംഗത്തിറങ്ങിയതിനിടയിലാണ് പിടിയിലായത്. മുക്കത്ത് പിടികൂടിയ നോട്ടുകൾ ഒറിജിനൽ നോട്ടുകളോട് കിടപിടിക്കുന്നവയാണ്. വ്യാജ​െൻറ കാര്യത്തിൽ 2000 നോട്ടിനൊപ്പം 200, 500 നോട്ടുകളും ഒട്ടും പിറകിലല്ല. മുക്കത്ത് എവിടെയെല്ലാം ആർക്കെല്ലാം, എത്ര രൂപയുടെ കള്ളനോട്ട് അടിച്ചിറക്കിയിട്ടുണ്ടെന്ന കാര്യത്തിൽ പൊലീസ് സമഗ്രാന്വേഷണത്തിലാണ്. കോഴിക്കോട് റൂറൽ എസ്.പിയുടെ കിഴിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മൂന്നാം തവണയാണ് കള്ളനോട്ട് സംഘങ്ങളെ പിടികൂടുന്നത്. 2017 നവംബറിൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ 50 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും നിർമാണ മെഷീനുകളും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോട്ടയം, കോഴിക്കോട് സ്വദേശികളായ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന് തന്നെ അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നതിനാൽ എൻ.ഐ.എ അന്വേഷണം തുടരുകയാണ്. ജനുവരിയിൽ വടകര പൊലീസ് സ്റ്റേഷനിൽ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളും യന്ത്രങ്ങളും പിടികൂടി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളെല്ലാം പൊലീസ് സമഗ്രമായി അേന്വഷിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.