ഗെയിൽ: അലൈൻമെൻറ്​ മാറ്റിയതിന് രേഖയുമായി നാട്ടുകാർ; എരഞ്ഞിമാവിൽ പ്രവൃത്തി തടഞ്ഞു

കൊടിയത്തൂർ: അലൈൻമ​െൻറ് മാറ്റിയതിന് രേഖയുമായി രംഗത്തെത്തിയ നാട്ടുകാർ എരഞ്ഞിമാവിൽ ഗെയിൽ വാതക പൈപ്പ് ലൈൻ പ്രവൃത്തി തടഞ്ഞു. ഗെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ പകൽ 11.30ഓടെയായിരുന്നു സംഭവം. എരഞ്ഞിമാവിലെ സർവേ നമ്പർ 51/3 ലാണ് പദ്ധതിക്കായി ഭൂമി നോട്ടിഫൈ ചെയ്തതെന്നും എന്നാൽ, പദ്ധതി കടന്നു പോവുന്നത് 51/4 ലാെണന്നും സമരസമിതി ഭാരവാഹികൾ പറയുന്നു. വില്ലേജ് ഓഫിസിൽ നിന്നെടുത്ത അടങ്കൽ രേഖ പ്രകാരമാണ് നാട്ടുകാരെത്തിയത്. നോട്ടിഫൈ ചെയ്യാത്ത ഭൂമിയിൽ പ്രവൃത്തി നടത്തരുതെന്ന് ഹൈകോടതി ഉത്തരവുള്ളതാണന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രശ്നം രൂക്ഷമായതോടെ മുക്കം എസ്.ഐമാരായ കെ.പി. അഭിലാഷ്, ജോയി എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയങ്കിലും ഫലമുണ്ടായില്ല. വ്യക്തമായ രേഖയുണ്ടന്ന് ഗെയിൽ അധികൃതർ പറഞ്ഞുവെങ്കിലും അത് നാട്ടുകാർക്ക് മുന്നിൽ കാണിക്കാനും അവർക്കായില്ല. തുടർന്ന് കൊടിയത്തൂർ വില്ലേജ് ഓഫിസർ സുബ്രഹ്മണ്യൻ സ്ഥലത്തെത്തി സാങ്കേതിക പ്രശ്നമാെണന്ന് പറെഞ്ഞങ്കിലും നാട്ടുകാർ വഴങ്ങിയില്ല. അതിനിടെ പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്നം രൂക്ഷമായതോടെ ബുധനാഴ്ച പ്രവൃത്തി നിർത്തിവെച്ചു. മലയോര മേഖലയിൽ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിൽ മാത്രം അലൈൻമ​െൻറ് മാറ്റിയതായുള്ള മൂന്നാമത്തെ പരാതിയാണിത്. ചിലർ ഉന്നതങ്ങളിൽ സമ്മർദം ചെലുത്തി അലൈൻമ​െൻറ് മാറ്റുകയാെണന്നും നാട്ടുകാർ പറയുന്നു. എരഞ്ഞിമാവ് സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ, മജീദ് പുതുക്കുടി, ബഷീർ പുതിയോട്ടിൽ, കരീം പയങ്കൽ, റൈഹാന ബേബി, ബാവ പവർവേൾഡ്, പ്രദീപ്‌ കുമാർ, ടി.പി. മുഹമ്മദ്, വി.പി. അസൈൻ, ശിഹാബ് മാവായി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.