തണ്ണീർപൊയിൽ വയലുകളിൽ മണ്ണിട്ട് നികത്തൽ നീക്കം നാട്ടുകാർ തടഞ്ഞു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് തണ്ണീർപൊയിൽ പള്ളിക്കടുത്ത് വയലിൽ മണ്ണിട്ട് നികത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടിനാണ് വയൽ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത്. മൂന്നു ടിപ്പറുകളിലായി കൊണ്ടുവന്ന മണ്ണ് രണ്ട് ലോഡുകൾ വയലിൽ തട്ടിയെങ്കിലും നാട്ടുകാർ എതിർത്തപ്പോൾ ലോറികൾ സ്ഥലം വിടുകയായിരുന്നു. ടിപ്പർലോറി മുതലാളിയെ നാട്ടുകാർ വിളിച്ചു വരുത്തി വയലിൽ തട്ടിയ മണ്ണ് വാരിപ്പിച്ചു. ഈ സ്ഥലത്തി​െൻറ തൊട്ടടുത്താണ് മാതൃക നെൽകൃഷി ചെയ്തുവരുന്നത്. ജലവിതാനം നിലനിർത്തുന്ന തോട് ഇതുവഴി കടന്നുപോകുന്നുണ്ട്. അധികൃതരുടെ ഒത്താശയോടെ പഞ്ചായത്തിൽ വ്യാപകമായി തണ്ണീർതടങ്ങൾ നികത്തുന്നതി​െൻറയും കുന്നുകൾ ഇടിക്കുന്നതി​െൻറയും മറപിടിച്ചാണിതെന്നും നാട്ടുകാർ ആരോപിക്കുന്നു. പി.എസ്.സി സെമിനാർ മുക്കം: പി.എസ്.സി പരിശീലകൻ ലത്തീഫ് കൊടുവള്ളി നയിക്കുന്ന സൗജന്യ പി.എസ്.സി സെമിനാർ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മുക്കത്ത് നടക്കും. ഫോൺ: 7510176767, 8113020461. കുടുംബ സംഗമം കാരശ്ശേരി: വൈ.എം.സി.എ മരഞ്ചാട്ടി യൂനിറ്റ് കുടുംബ സംഗമം സബ് റീജനൽ ചെയർമാൻ കുര്യാക്കോസ് ചേന്ദംകുളം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്ജോസ്കുട്ടി അരീക്കാട്ട് അധ്യക്ഷത വഹിച്ചു. എ.പി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ബാബു ജോസഫ്, വനിത ഫോറം സംസ്ഥാന അധ്യക്ഷ ഹെലൻ ഫ്രാൻസിസ്, ബേബി ഇലവുങ്കൽ, സിജു മഠത്തിൽ, ഡാനി കുന്നേൽ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.