കൊടുവള്ളി: നഗരസഭയിലെ തലപ്പെരുമണ്ണ 19-ാം ഡിവിഷനിൽ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകം. എൽ.ഡി.എഫും ഭരണനേതൃത്വത്തിലുള്ള യു.ഡി.എഫും തമ്മിലാണ് മത്സരം. സിറ്റിങ് സീറ്റും ഭരണവും നിലനിര്‍ത്താന്‍ യു.ഡി.എഫും സീറ്റും ഭരണവും പിടിച്ചെടുക്കാന്‍ എൽ.ഡി.എഫും പടക്കളത്തിലിറങ്ങുന്നതോടെ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തൽ. മുസ്ലിംലീഗ് അംഗമായിരുന്ന റസിയ ഇബ്രാഹിം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷബ്ന നൗഫലിനെ സ്ഥാനാര്‍ഥിയായി ഇടത് മുന്നണി രംഗത്തിറക്കും. ഇവർ വ്യാഴാഴ്ച രാവിലെ 11ന് നാമനിർദേശപത്രിക സമർപ്പിക്കും. വെള്ളിയാഴ്ച ഡിവിഷൻ കൺെവൻഷനും വിളിച്ചുചേർത്തിട്ടുണ്ട്. യു.ഡി.എഫിൽ മുസ്ലിം ലീഗിലെ മുൻ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെ നാലുപേരുടെ ലിസ്റ്റാണ് നേതൃത്വത്തിെൻറ പരിഗണനയിൽ. സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്. വെൽഫെയർ പാർട്ടിക്കും ഡിവിഷനിൽ സ്ഥാനാർഥിയുണ്ടാവുമെന്നാണ് നഗരസഭ ഭാരവാഹികൾ അറിയിച്ചത്. ഒമ്പത് വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. 14നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. നിലവില്‍ 36 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 18ഉം എൽ.ഡി.എഫിന് 16ഉം അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര കൗണ്‍സിലറും. രണ്ട് യു.ഡി.എഫ് പ്രതിനിധികളെ തെരെഞ്ഞടുപ്പ് കമീഷന്‍ അയോഗ്യരാക്കിയിരുന്നു. ഇതിനിടെയുണ്ടായ ജനതാദൾ (യു) മുന്നണിമാറ്റവും നിര്‍ണായകമായിരിക്കുകയാണ്. സീറ്റുകളുടെ എണ്ണത്തിലെ നേരിയ വ്യത്യാസമാണ് തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ചെയ്ത 820 വോട്ടില്‍ റസിയ ഇബ്രാഹിം 453 വോട്ടും ജനപക്ഷ മുന്നണി സ്ഥാനാർഥി പി.ടി.സി. ജംഷിറ ഗഫൂറിന് 367 വോട്ടുമാണ് ലഭിച്ചിരുന്നത്. 1001 വോട്ടര്‍മാരുണ്ടായിരുന്ന ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന്‍ കമീഷന്‍ വോട്ടര്‍ പട്ടിക പുതുക്കിയതില്‍ 185 വോട്ടര്‍മാരെ പുതുതായി ചേര്‍ത്തു. 203 പേരെ പുറത്താക്കിയിട്ടുമുണ്ട്. മാര്‍ച്ച് ഒന്നിനാണ് വോട്ടെണ്ണൽ. ----------- പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ കൊടുവള്ളി: നിരോധിച്ച പുകയില ഉൽപന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. കൊടുവള്ളി കച്ചേരിക്കുന്നുമ്മൽ ഷിലാജ് (32), ഒതയോത്ത് അക്കരപ്പറമ്പിൽ ഷമീർ (38) എന്നിവരെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്. മാനിപുരം കരുവൻപൊയിൽ റോഡിലെ ഹിദായത്തു സിബിയാൻ മദ്റസക്ക് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാവുന്നത്. ഇവരിൽനിന്നും 67-ഓളം പാക്കറ്റ് ലഹരിവസ്തുക്കൾ കണ്ടെടുത്തു. അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനം നരിക്കുനി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി മടവൂർ പയമ്പാലുശ്ശേരി എ.എം.എൽ.പി സ്കൂൾ അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് മെംബർ ടി. അലിയ്യ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.വി. അബ്ദുറഹിമാന് നൽകി വാർഡ് മെംബർ ഷൈനി മാസ്റ്റർപ്ലാൻ പ്രകാശനം നിർവഹിച്ചു. സലീം ബോധവത്കരണ ക്ലാസ് നടത്തി. രാധാകൃഷ്ണൻ, ഭാസ്കരൻ, ഷബ്‌ന, ടി.ടി. മുഹമ്മദ്, എം.സി. സിദ്ദീഖ്, ജമീല, ഷാഹിദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.