അറിവിനെ ഒാർത്തുവെക്കാനുള്ളതല്ല, മനസ്സിലാക്കാനുള്ളത് -പ്രഫ. രാജൻ ഗുരുക്കൾ കോഴിക്കോട്: അറിവ് ഒാർത്തുവെക്കാൻ മാത്രമാവുേമ്പാൾ, കോർപറേറ്റുകൾ കുത്തകയാക്കി പേറ്റൻറുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രഫ. രാജൻ ഗുരുക്കൾ. ഫാറൂഖ് കോളജ് റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഫ. കെ.എ. ജലീൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറിവ് മനസ്സിലാക്കാനുള്ളതായി മാറുേമ്പാൾ, അറിവിെൻറ പുനഃസൃഷ്ടി സാധ്യമാവുകയും സാർവത്രികമാകുകയും ചെയ്യുന്നു. അറിവിനെ അടിസ്ഥാനമാക്കിയുള്ള കർമശേഷിയിലേക്കുള്ള രംഗപ്രവേശനമാണ് വിദ്യാഭ്യാസം. ആത്മവിശ്വാസത്തോടെ അവെൻറ കർമമേഖലയെ തിരഞ്ഞെടുക്കാൻ വിദ്യാർഥിയെ സജ്ജമാക്കുകയാണ് ഉന്നത വിദ്യാഭ്യാസത്തിെൻറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജിലെ ഏറ്റവും നല്ല ഡിഗ്രി വിദ്യാർഥിക്കുള്ള പ്രഫ. കെ.എ. ജലീൽ ബെസ്റ്റ് സ്റ്റുഡൻറ് അവാർഡ് ബി.എസ്സി ഫിസിക്സ് ആറാം സെമസ്റ്റിലെ ടി.വി. സ്വാലിഹക്ക് പ്രഫ. രാജൻ ഗുരുക്കൾ സമ്മാനിച്ചു. അസോസിയേഷൻ പ്രസിഡൻറ് പ്രഫ. വി.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ. കെ.കെ. അബ്ദുല്ല സ്വാഗതവും ജോയൻറ് സെക്രട്ടറി പ്രഫ. എ. ഷാജഹാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.