സഹകരണ കോൺഗ്രസ്: ജില്ലയിലെ പതാകജാഥ സമാപിച്ചു

കോഴിക്കോട്: ശനിയാഴ്ച മുതൽ കണ്ണൂരിൽ നടക്കുന്ന എട്ടാമത് സഹകരണ കോൺഗ്രസി​െൻറ മുന്നോടിയായി സംഘടിപ്പിച്ച പതാകജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ജാഥക്ക് വിവിധ സ്വീകരണകേന്ദ്രങ്ങളില്‍നിന്നും ലഭിച്ച 600ഒാളം ഷാളുകള്‍ വെള്ളിമാടുകുന്ന് സാമൂഹികനീതി കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സമ്മാനിച്ചു. കുന്ദമംഗലത്തെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രാവേളയില്‍ ജാഥാ ക്യാപ്റ്റനും കൺസ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബാണ് ഷാളുകള്‍ കൈമാറിയത്. ചടങ്ങില്‍ സാമൂഹികനീതി കേന്ദ്രം സൂപ്രണ്ട് ജോസഫ് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോ. രജിസ്ട്രാര്‍ പി.കെ. പുരുഷോത്തമൻ, കെ.ഡി.സി ബാങ്ക് ജന. മാനേജര്‍ എം. അബ്ദുല്‍ മുജീബ്, എം. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു. ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍വെച്ച് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ജാഥ ഫ്ലാഗ്ഓഫ് ചെയ്തത്. ബുധനാഴ്ച ഫറോക്ക്, മുതലക്കുളം, കുന്ദമംഗലം, ബാലുശ്ശേരി, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിൽ പര്യടനം നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിൽ വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.