ആദായനികുതി ഒാഫിസ്​ മാർച്ച്​

കോഴിക്കോട്: കേന്ദ്രസർക്കാറി​െൻറ തൊഴിലാളി ദ്രോഹ-ജനവിരുദ്ധ നയങ്ങൾക്കെതിരായും നവ ഉദാരീകരണ നയങ്ങൾക്കും സ്വകാര്യവത്കരണത്തിനുമെതിരെ ട്രേഡ് യൂനിയൻ-സർവിസ് സംഘടന സംയുക്ത ജില്ല സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികളും ജീവനക്കാരും ആദായ നികുതി ഒാഫിസ് മാർച്ചും ധർണയും നടത്തി. സി.െഎ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയൻ സർവിസ് സംഘടന സംയുക്ത ജില്ല സമിതി കൺവീനർ ടി. ദാസൻ സ്വാഗതം പറഞ്ഞു. കെ.ജി. പങ്കജാക്ഷൻ, പി.കെ. മുകുന്ദൻ, കെ.സി. രാമചന്ദ്രൻ, മനയത്ത് ചന്ദ്രൻ, യു. പോക്കർ, ഇ. ബേബിവാസൻ, സുരേഷ് കുമാർ, പി.എം. ശ്രീകുമാർ, ഒ.കെ. സത്യ, ഷുക്കൂർ ബാബു, എം. മുരളീധരൻ, ടി.എം. സജീന്ദ്രൻ, എം.കെ. ബീരാൻ കോയ, കെ.വി. സൂരി, കെ.വി. ജയരാജൻ, ടി. ശിവദാസ്, പി.പി. കൃഷ്ണൻ, രാജീവൻ, എ.കെ.യു. നായർ എന്നിവർ സംസാരിച്ചു. അഡ്വ. സുനീഷ് മാളിയിൽ നന്ദി പറഞ്ഞു. മുതലക്കുളത്തുനിന്നാരംഭിച്ച മാർച്ചിന് വിവിധ ട്രേഡ് യൂനിയൻ സർവിസ് സംഘടന ജില്ല നേതാക്കൾ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.