പ്രവാസി കൺ​െവൻഷൻ

കൊടുവള്ളി: ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ കൊടുവള്ളി മുനിസിപ്പാലിറ്റി, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കൺെവൻഷനുകൾ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ലൈറ്റ് നിങ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് സിദ്ദീഖ് മാതോലത്ത് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കൊടുവള്ളി മുനിസിപ്പാലിറ്റി, കിഴക്കോത്ത് പഞ്ചായത്ത് തല കമ്മിറ്റി രൂപവത്കരണവും നോർക്ക -റൂട്ട്സ് ക്ഷേമനിധി പുനരധിവാസപദ്ധതി, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പഠനക്ലാസുകളും നടക്കും. സംസ്ഥാന പ്രസിഡൻറ് സിദ്ദീഖ് കൊടുവള്ളി, ജില്ല സെക്രട്ടറി ലത്തീഫ് വാഴയിൽ, സലീം കൊടുവള്ളി, മുജീബ് ആവിലോറ, താന്നിക്കൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.