സഹകരണ കോൺഗ്രസ്​ പതാകജാഥക്ക്​ സ്വീകരണം

കുന്ദമംഗലം: ഇൗമാസം 10, 11, 12 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന എട്ടാമത് സഹകരണ കോൺഗ്രസിനോടനുബന്ധിച്ച് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബി​െൻറ നേതൃത്വത്തിലുള്ള പതാകജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. പുതുപ്പാടി സർവിസ് സഹ. ബാങ്ക് പ്രസിഡൻറ് കെ.സി. വേലായുധൻ അധ്യക്ഷത വഹിച്ചു. എം. ധർമരത്നൻ ഹാരാർപ്പണം നടത്തി. ജാഥാ വൈസ് ക്യാപ്റ്റൻ എം. നാരായണൻ, സുനിൽ, ഇ. രമേശ് ബാബു, അബ്ദുൽ മുജീബ് എന്നിവർ സംസാരിച്ചു. കുന്ദമംഗലം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.കെ. മോഹൻദാസ് സ്വാഗതവും വൈസ് പ്രസിഡൻറ് കെ. ശ്രീധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.