കൊടുവള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിദ്യാർഥികളെയും ഉന്നത നിലവാരം പുലർത്തുന്നവരെയും കണ്ടെത്തി പോരായ്മകൾ പരിഹരിച്ച് ഉയർത്തിക്കൊണ്ടുവരുന്നതിനായി രൂപവത്കരിച്ച 'പ്രതീക്ഷ 2018' പരിപാടി സമാപിച്ചു. ഇതിൽ അഞ്ചാം ക്ലാസിൽ മാത്രം 32 കുട്ടികൾ അക്ഷരം അറിയാത്തവരായി കെണ്ടത്തി. ഇവരെ സാക്ഷരരാക്കുന്നതിന് വരുന്ന ചെലവ് ലൈറ്റ്നിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊടുവള്ളിയാണ് ഏറ്റെടുത്തിരുന്നത്. ഇതിെൻറ ഉദ്ഘാടനം ലൈറ്റ്നിങ് ക്ലബ് പ്രസിഡൻറ് കെ.കെ. സുബൈർ നിർവഹിച്ചു. വിദഗ്ധരായ ആറ് പരിശീലകരുടെ 60 ദിവസത്തെ തുടർച്ചയായ ശ്രമഫലമായി കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ കഴിഞ്ഞു. പ്രതീക്ഷ 2018 െൻറ സമാപന പരിപാടി നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കുണ്ടുങ്ങര അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ എ.പി. മജീദ് വിദ്യാർഥികളെ അനുമോദിച്ചു. കെ.കെ. സുബൈർ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകൻ പി.ടി.എ. നാസിർ, കൗൺസിലർ കെ. ശിവദാസൻ, കൊയിലാട്ട് അബ്ദുറഹ്മാൻ, അബ്ദു മാനിപുരം, പ്രിൻസിപ്പൽ വിപിൻ പ്രഭാകർ, കെ.ടി. സുനി, പി.കെ. സുബൈർ, ഒ.കെ. ലത്തീഫ്, ടി.കെ. അരവിന്ദാക്ഷൻ, പി.കെ. മുഹമ്മദ് ബഷീർ, ഡെപ്യൂട്ടി എച്ച്.എം ഇ.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. വാര്‍ഷികാഘോഷവും കുടുംബസംഗമവും കൊടുവള്ളി: ഗ്രീന്‍ വാലി െറസിഡൻറ്സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഷട്ടില്‍ ടൂര്‍ണമെൻറ്, മൈലാഞ്ചിയിടല്‍ മത്സരം, ഫുഡ്‌ഫെസ്റ്റ്, ബോധവത്കരണ ക്ലാസ്, കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. വിജയികള്‍ക്ക് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.പി. മജീദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗ്രീന്‍വാലി പ്രസിഡൻറ് വി.സി. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. 'കുടുംബകം' വിഷയത്തില്‍ ഷഫീഖ് കത്തറമ്മല്‍ ക്ലാസെടുത്തു. സി.പി. റഹീം, കെ.ടി. കരീം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. അബ്ദുല്‍ മജീദ് (പ്രസി), കെ.ടി. കരീം (സെക്ര), യു.കെ. ഇബ്രാഹിം (ട്രഷ). യൂത്ത്് വിങ് ഭാരവാഹികൾ: മുഹമ്മദ് റമീസ്, മുഹമ്മദ് ബിലാൽ, നിഷാദ്. വുമണ്‍സ് വിങ് ഭാരവാഹികൾ: സി.പി. സാജിദ അബ്ദുൽ മജീദ്, പി.സി. നസീജ അബ്ദുല്‍ ഗഫൂര്‍, ആസ്യ അബ്ദുല്‍ ഖാദര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.