കോഴിക്കോട്: ബി.എസ്.എൻ.എൽ എംപ്ലോയിസ് യൂനിയെൻറ നേതൃത്വത്തിൽ സംയുക്ത സമരവേദി നടത്തിവരുന്ന സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ ഒാൾ ഇന്ത്യ ബി.എസ്.എൻ.എൽ ആൻഡ് ഡി.ഒ.ടി പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ല പ്രവർത്തകയോഗം മാനാഞ്ചിറ ഓഫിസിൽ ചേർന്നു. പ്രസിഡൻറ് എം.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. ചർച്ചയിൽ കെ. ദാമോദരൻ, എം. ബാലസുബ്രഹ്മണ്യം, പി. ശേഖരൻ നായർ, കെ. പ്രഭാകരൻ, എം.കെ. പ്രഭാകരൻ, കെ. സരോജിനി, പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കവിയും ചിന്തകനുമായ കുരീപ്പുഴ ശ്രീകുമാറിെൻറ നേർക്കുണ്ടായ വർഗീയ- ഫാഷിസ്റ്റ് ആക്രമണത്തെ യോഗം അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.