മേപ്പാടി: വസ്ത്രവ്യാപാര രംഗത്ത് കാൽനൂറ്റാണ്ടിെൻറ പാരമ്പര്യമുള്ള ഫാമിലി വെഡ്ഡിങ് സെൻററിെൻറ പുതിയ ഷോറൂം മേപ്പാടിയിൽ മാർച്ച് ആദ്യവാരത്തിൽ പ്രവർത്തനമാരംഭിക്കുന്നു. മാനേജിങ് ഡയറക്ടർ ഇമ്പിച്ചി അഹമ്മദിെൻറ അധ്യക്ഷതയിൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ബാരി സ്വാഗതവും ലോഗോ പ്രകാശനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഹദും നിർവഹിച്ചു. വെഡിങ് സെൻററിെൻറ ബ്രോഷർ മൂപ്പനാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യഹ്യാഖാൻ മേപ്പാടി സബ് ഇൻസ്പെക്ടർ കെ.സി. മാത്യുവിന് നൽകി പ്രകാശനം ചെയ്തു. തുടർന്ന്, മെംബർഷിപ് കാർഡ് കെ.ടി. ദേവാനന്ദ് ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ആസ്റ്റർ വയനാട് വാർഡ് മെംബർ ടി. ഹംസക്ക് കൈമാറി. പരിപാടിയോടനുബന്ധിച്ച് മേപ്പാടിയിലെ പോർട്ടർമാർക്ക് ഫാമിലി വെഡ്ഡിങ് സെൻററിെൻറ ഉപഹാരം കെ.വി.വി.ഇ.എസ് മേപ്പാടി യൂനിറ്റ് പ്രസിഡൻറ് പൂങ്ങാടൻ നജീബ് വിതരണം ചെയ്തു. ഫാമിലി വെഡ്ഡിങ് സെൻറർ മാനേജിങ് ഡയറക്ടർമാരായ പി.എൻ. അബ്ദുൽ ഖാദർ, കെ.ടി. അബ്ദുസ്സലാം, നിഷാദ്, ജംഷി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.