ജില്ല ആശുപത്രിയിൽ പോഷകാഹാര വിതരണം നിലച്ചു: സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു

*കുടിശ്ശികയായി നൽകാനുള്ളത് 75 ലക്ഷം *കഴിഞ്ഞ രണ്ടാഴ്ചയായി രോഗികൾക്കു പാലും മുട്ടയും ബ്രഡും ലഭിക്കുന്നില്ല *ചർച്ചയിൽ പരിഹാരമാകാത്തതിനെ തുടർന്ന് ഉപരോധം ഇന്നും തുടരും മാനന്തവാടി: ജില്ല ആശുപത്രിയിൽ സൗജന്യമായി രോഗികൾക്ക് നൽകിവന്നിരുന്ന പോഷകാഹാര വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു. പോഷകാഹാരങ്ങൾ വിതരണം ചെയ്ത വകയിൽ 75 ലക്ഷം രൂപ കുടിശ്ശിക ആയതാണ് ആഹാരങ്ങൾ മുടങ്ങാൻ കാരണം. രോഗികൾക്ക് നൽകിവരുന്ന മുട്ട, പാൽ, ബ്രഡ് എന്നിവയാണ് കഴിഞ്ഞ രണ്ടു മാസമായി മുടങ്ങിക്കിടക്കുന്നത്. ആശുപത്രി അധികൃതർ പണം ലഭിക്കാൻ സർക്കാറിലേക്ക് എഴുതിയെങ്കിലും പണമിെല്ലന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പോഷകാഹാരം മുടങ്ങുകയും ചെയ്തു. ആഹാരം മുടങ്ങിയതോടെ ആദിവാസികളടക്കമുള്ള നിരവധി രോഗികളാണ് ദുരിതത്തിലായത്. പോഷകാഹാരം മുടങ്ങിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ട് ഓഫിസ് ഉപരോധിക്കുകയും ചെയ്തു. ഉച്ചയോടെ സെക്രട്ടറിയെ ഉപരോധിക്കുകയും പിന്നീട് സൂപ്രണ്ട് ഓഫിസ് ഉപരോധിക്കുകയുമായിരുന്നു. തുടർന്ന് വൈകീട്ട് ഡി.എം.ഒയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ധാരണയിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, വൈകീട്ട് നടന്ന ചർച്ചയിൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. തുടർന്ന് ബുധനാഴ്ചയും സൂപ്രണ്ട് ഓഫിസ് ഉപരോധിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഉപരോധസമരത്തിന് നേതാക്കളായ എം.ജി. ബിജു, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, പി.എം. ബെന്നി, മുജീബ് കോടിയോടൻ, എ.എം. നിഷാന്ത്, വിനോദ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. TUEWDL18 കോൺഗ്രസ് പ്രവർത്തകർ ജില്ല ആശുപത്രി സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചപ്പോൾ ------------------------------------------------------------------- ജനവാസ കേന്ദ്രത്തിലെ മാലിന്യ നിക്ഷേപം; ശക്തമായ നടപടിയെന്ന് അധികൃതരുടെ ഉറപ്പ് *മെഡിക്കൽ സംഘം സ്ഥലം പരിശോധിക്കും പുൽപള്ളി: മുള്ളൻകൊല്ലി മജ്ജണ്ഡയിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ചർച്ചയിലൂടെ ധാരണയായി. ബത്തേരി തഹസിൽദാർ എം.ജെ. സണ്ണിയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫിസിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്. ജനവാസ കേന്ദ്രത്തിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. മെഡിക്കൽ സംഘം സ്ഥലം പരിശോധിച്ച് കാര്യങ്ങൾ വിലയിരുത്തും. മാലിന്യം നിക്ഷേപിച്ച സംഘത്തിലെ ചിലർ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. വീട്ടമ്മമാർക്കെതിരെ ഭീഷണി മുഴക്കിയെന്ന കേസിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് ഇവരെ അറസ്റ്റ്ചെയ്യും. മേലിൽ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കുകയില്ലെന്നും അധികൃതർ ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ, വൈസ് പ്രസിഡൻറ് ശിവരാമൻ പാറക്കുഴി, ബത്തേരി സി.ഐ. സുനിൽ, സമരസമിതി നേതാക്കളായ സാബു മാമ്പളയിൽ, ചന്ദ്രബാബു, എം.എസ്. സുരേഷ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പഞ്ചായത്ത് ഒാഫിസ് ഉപരോധിച്ചു പുൽപള്ളി: മുള്ളൻകൊല്ലി മജ്ജണ്ഡയിലെ മാലിന്യം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. മാലിന്യം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് രാവിലെ പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ച വിജയം കാണാത്തതിനെത്തുടർന്നാണ് പ്രദേശവാസികൾ ഒന്നടങ്കം മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. പഞ്ചായത്തും പൊലീസും പ്രശ്നത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. വൈകീേട്ടാടെ ബത്തേരി തഹസിൽദാരും മറ്റും എത്തി പ്രശ്നം ചർച്ചചെയ്തതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ------------------------------------------------------------------- കഞ്ചാവുമായി യുവാവ് പിടിയിൽ മാനന്തവാടി: വിൽപനക്കായി കഞ്ചാവുമായി പോവുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. മാനന്തവാടി കല്ലുമൊട്ടംകുന്ന് പെരുമ്പിൽ ജിതിൻ ജോണിനെയാണ് (23) പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. 30 ഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടികൂടി. കഴിഞ്ഞ ദിവസം രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ രാത്രിയോടെ മാനന്തവാടി പഞ്ചായത്ത് ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.