മകളുടെ വിവാഹ സാക്ഷാത്കാരത്തിന്​ മു​േമ്പ രാജമ്മ വിധിക്ക് കീഴടങ്ങി

*അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വളർത്തുനായ്ക്കളുടെ ഉടമ വൈത്തിരി: അയൽവാസിയുടെ വളർത്തു നായ്ക്കളുടെ കടിയേറ്റ് മരിച്ച പഴയ വൈത്തിരി ചാരിറ്റി അംബേദ്‌കർ കോളനിയിലെ രാജമ്മയുടെ മൃതദേഹം നൂറുകണക്കിനാളുകളുടെ അന്ത്യോപചാരത്തിനു ശേഷം വൈത്തിരി പൊതു ശ്‌മശാനത്തിൽ സംസ്കരിച്ചു. അന്ത്യകർമങ്ങൾക്ക് തമിഴ്‍നാട്ടിലായിരുന്ന മക്കളും ബന്ധുക്കളുമെത്തിയിരുന്നു. ഇളയ മകളുടെ വിവാഹം ഏപ്രിലിൽ നടക്കാനിരിക്കെയാണ് രാജമ്മയുടെ വിയോഗം. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ ആംബുലൻസ് എത്തുമ്പോഴേക്കും ഇവരുടെ വീടും പരിസരവും ജനനിബിഡമായിരുന്നു. വൈത്തിരി, പഴയ വൈത്തിരി എന്നിവിടങ്ങളിൽനിന്നും ജനങ്ങൾ അംബേദ്‌കർ കോളനിയിലേക്ക് ഒഴുകുകയായിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊലീസുദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സംസ്കാരം നടന്നു. കലക്ടറുടെ സഹായ ഫണ്ടിൽനിന്ന് സംസ്കാര ചടങ്ങിലേക്കായി 5000 രൂപ വൈത്തിരി തഹസിൽദാർ ശങ്കരൻ നമ്പൂതിരി രാജമ്മയുടെ ഇളയ മകളെ ഏൽപിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോകുന്നതിനിടെ അയൽവാസിയായ കാരിക്കൽ ജോസി​െൻറ റോട്ട് വീലർ ഇനത്തിൽപെട്ട രണ്ടു നായ്ക്കൾ രാജമ്മയുടെ മേൽ ചാടിവീണത്. വഴിയിൽ വെച്ചാണ് ഇവർക്ക് കടിയേറ്റത്. തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിലേറ്റ മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനിടെ, രാജമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് നായ്ക്കളുടെ ഉടമ കാരിക്കൽ ജോസ് പറഞ്ഞു. കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, വൈത്തിരി സി.ഐ അബ്ദുൽ ശരീഫ്, വിവിധ പാർട്ടി പ്രവർത്തകരായ പി. ഗഗാറിൻ, ടി. നാസർ, ജ്യോതിസ്, സലീം മേമന, വി.കെ. ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് നഷ്ടപരിഹാരം നൽകാമെന്ന് ജോസ് പറഞ്ഞത്. TUEWDL22 രാജമ്മയുടെ മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കുന്നു വൈദ്യുതി മുടങ്ങും സുൽത്താൻ ബത്തേരി: കോളിയാടി ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബത്തേരി ടൗണിലും പരിസരത്തും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ: ഇലക്ട്രിക്കൽ സെക്ഷനിലെ പേരാൽ, പടിഞ്ഞാറത്തറ മില്ലുമുക്ക് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.