മാനന്തവാടി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പതിറ്റാണ്ടുകളായി രോഗികൾക്ക് സൗജന്യമായി നൽകിവരുന്ന പോഷകാഹാര പദ്ധതി നിർത്തലാക്കാൻ സർക്കാർ നീക്കം. മുട്ട, പാൽ, ബ്രഡ്, ബിസ്കറ്റ് എന്നിവയാണ് ഇൗ പദ്ധതി വഴി രോഗികൾക്ക് വിതരണം ചെയ്തിരുന്നത്. വയനാട്ടിൽ 2016 ഡിസംബർ മുതലുള്ള കുടിശ്ശിക വിതരണം ചെയ്യാനുണ്ട്. ജില്ല ആശുപത്രിയിൽ 75 ലക്ഷം രൂപയാണ് കുടിശ്ശിക. ഇതിൽ 40 ലക്ഷം രൂപയും മിൽമക്കാണ് നൽകാനുള്ളത്. 25 ലക്ഷം രൂപ എറണാകുളം ആസ്ഥാനമായ ബ്രഡ് കമ്പനിക്കാണ് നൽകാനുള്ളത്. ബാക്കി തുക ബിസ്കറ്റ്, മുട്ട എന്നിവ വിതരണം ചെയ്തവർക്ക് കൊടുക്കാനുള്ളതാണ്. പലതവണ സർക്കാറിന് കത്തെഴുതിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. 2016ൽ 90 ലക്ഷം രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവ വഴിയാണ് സൗജന്യ ഭക്ഷണം വിതരണം ചെയ്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.