വടകര: പുതിയ സോഫ്റ്റ്വെയർ നിർമിച്ച് ഓൺലൈൻ ലോട്ടറി തട്ടിപ്പ് നടത്തിയ രണ്ടുപേർ വടകരയിൽ അറസ്റ്റിൽ. മൂടാടി കാക്കവയൽ മണി (43), പയ്യോളി ഇരിങ്ങൽ കുന്നുംപുറത്ത് കിഷോർ (38) എന്നിവരെയാണ് വടകര ഡിവൈ.എസ്.പി ടി.പി. പ്രേമരാജെൻറ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. മണിയെ വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ആലക്കൽ റെസിഡൻസിക്ക് സമീപത്തുനിന്നും കിഷോറിനെ പയ്യോളി മാർക്കറ്റ് റോഡിൽ നിന്നും ഇടപാടുകാർക്ക് പണം കൈമാറുന്നതിനിടയിലാണ് പിടികൂടിയത്. ഇരുവരിൽ നിന്നുമായി 39,100 രൂപയും പുതിയ സോഫ്റ്റ്വെയറോടുകൂടിയ രണ്ട് മൊബൈൽ ഫോണുകളും പിടികൂടി. ആൻേഡ്രായ്ഡ് വൈ-ഫൈക്ക് പകരം മ്യൂസിക് എന്ന പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് സംസ്ഥാന സർക്കാറിെൻറ പ്രതിദിന ലോട്ടറി ടിക്കറ്റുകളുടെ അവസാനത്തെ ഒന്ന്, രണ്ട്, മൂന്ന് അക്കങ്ങൾ വരുന്ന സമ്മാനം ലഭിക്കുന്ന നമ്പറുകൾക്ക് പണം നൽകുന്നത്. അവസാനത്തെ ഒരു അക്കത്തിന് നൂറ് രൂപയും രണ്ട്, മൂന്ന് അക്കങ്ങൾക്ക് 500, 5000 രൂപ വീതവുമാണ് സമ്മാനം നൽകുന്നത്. ഒരു നമ്പർ സോഫ്റ്റ്വെയറിലേക്ക് സന്ദേശം അയക്കുന്നതിന് 10 രൂപയാണ് ഈടാക്കുന്നത്. പ്രത്യേക യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് ഉപഭോക്താക്കളെ കണ്ണികളാക്കുന്നത്. സന്ദേശം അയക്കുന്നവരിൽ നിന്ന് പണം ഈടാക്കാൻ ഏജൻറുമാെരയും നിയമിച്ചിട്ടുണ്ട്. സംസ്ഥാന ലോട്ടറിയുടെ നറുക്കെടുക്കുന്ന സമയം തന്നെ റിസൽട്ട് ഇവർക്ക് ലഭിക്കുന്നതാണ് ഓൺലൈൻ തട്ടിപ്പിന് ആക്കം കൂട്ടുന്നത്. കോഴിക്കോട്, മലപ്പുറം, തലശേരി എന്നിവിടങ്ങളിൽ വ്യാപകമായി ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നതായും ബംഗളൂരുവിൽ ഇവർക്ക് കണ്ണികൾ ഉള്ളതായും ഡിവൈ.എസ്.പിപറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.