ഉപഭോക്താക്കളെ പിഴിയാൻ ബാങ്കും കോഴിക്കോട്: ഡിജിറ്റൽ സേവനങ്ങളെ പ്രോത്സാഹിപ്പിച്ച് സാധാരണക്കാരെക്കൊണ്ടെല്ലാം എ.ടി.എം കാർഡ് എടുപ്പിച്ച ബാങ്കുകൾ സർവിസ് ചാർജിെൻറ പേരിൽ ഉപഭോക്താക്കളെ പിഴിയുകയാണ്. സ്വകാര്യ ബാങ്കുകൾക്ക് മുേമ്പ പൊതുമേഖല സ്ഥാപനമായ എസ്.ബി.െഎ തന്നെയാണ് ഇതിനു മുന്നിട്ടിറങ്ങിയത്. സ്വന്തം ബാങ്കിെൻറ എ.ടി.എമ്മിൽനിന്ന് അഞ്ച് ഇടപാടുകളും മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് സൗജന്യം. അതിനു ശേഷമുള്ള ഇടപാടുകൾക്ക് 20 രൂപയും സർവിസ് ടാക്സും ഉപഭോക്താവ് നൽകാൻ ബാധ്യസ്ഥനാകുന്നു. കൂടാതെ, അക്കൗണ്ടിൽ മതിയായ ബാലൻസില്ലാതെ പണമെടുക്കാൻ ശ്രമിച്ചാലും 20 രൂപയും സർവിസ് ടാക്സും നൽകണം. എന്നാൽ, ഇത് മിക്ക ഉപഭോക്താക്കളും അറിയാത്തത് കാരണം അനാവശ്യമായി പണം നഷ്ടപ്പെടുന്നുണ്ട്. കൂടാതെ, എ.ടി.എം മെയിൻറനൻസ് ചാർജ്് എന്ന പേരിൽ ഒാരോ വർഷവും 125 രൂപ ബാങ്ക് ചാർജ് ഇൗടാക്കുന്നുണ്ട്. എന്നാൽ, ഇത്രയെല്ലാം ചാർജുകൾ ഇൗടാക്കിയിട്ടും ഉപഭോക്താക്കളുടെ പണത്തിന് സുരക്ഷിതത്വം നൽകാൻ ബാങ്കുകൾക്ക് കഴിയുന്നുമില്ല. ബാങ്കുകൾ ഇറക്കുന്ന സർക്കുലറുകളിൽ സർവിസ് ചാർജുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ഇത്തരം ചാർജുകളെ കുറിച്ച് ധാരണയില്ല. പല ബാങ്കുകളും പുതിയ വിവരങ്ങൾ ബാങ്കിൽ പ്രദർശിപ്പിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.