തട്ടിപ്പിന് തലവെക്കാതിരിക്കാൻ *എ.ടി.എം കാർഡ് നഷ്ടപ്പെടാതെ സൂക്ഷിക്കുക, നഷ്ടപ്പെട്ടാലുടൻ പ്രത്യേക നമ്പറിൽ വിളിച്ചറിയിക്കുക. *ബാങ്ക് നൽകുന്ന രഹസ്യനമ്പർ ഉടൻ മാറ്റുക. എ.ടി.എമ്മുകളിൽ ഇതിനു സൗകര്യമുണ്ട്. *രഹസ്യനമ്പർ കാർഡിലോ, മറ്റുള്ളവർക്ക് കാണാവുന്നതരത്തിലോ എഴുതരുത്. *എ.ടി.എം ഉപയോഗം സ്വകാര്യമാക്കുക, തിരക്കുള്ളതും അജ്ഞാതരുള്ളതുമായ എ.ടി.എമ്മുകൾ ഒഴിവാക്കുക. *എ.ടി.എം ഉപയോഗിക്കുമ്പോൾ പാസ്്വേഡ് നൽകുമ്പോൾ മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. *എ.ടി.എം പ്രവർത്തിപ്പിക്കാൻ അജ്ഞാതരുടെ സഹായം തേടാതിരിക്കുക. *എ.ടി.എം ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായി മൊബൈൽഫോണിലേക്ക് സന്ദേശമായി എത്താനുള്ള സംവിധാനം ഒരുക്കുക. *ഓർക്കുക, എ.ടി.എം നമ്പർ, പിൻനമ്പർ, വൺ ടൈം പാസ്്വേഡ്(ഒ.ടി.പി) തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച് ബാങ്കിൽനിന്നും മറ്റും ആരും നിങ്ങളെ വിളിക്കില്ല. ഇത്തരം വിളികൾ തട്ടിപ്പാണെന്ന കാര്യം ശ്രദ്ധിക്കുക. *ഇടപാടിനുശേഷം കിട്ടുന്ന സ്ലിപ് കൈയിൽ സൂക്ഷിക്കുക, നിങ്ങൾ ഉപയോഗിച്ചതിനുള്ള തെളിവാണിത്. എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ഹാജരാക്കാനുള്ളതാണ് ഈ സ്ലിപ്. *കേടായ മെഷീനിൽ ഇടപാട് നടത്താൻ ശ്രമിക്കരുത്, എന്തെങ്കിലും കാരണവശാൽ പണം കിട്ടിയില്ലെങ്കിൽ ബാങ്ക് അധികൃതരെ അറിയിക്കുക. *എ.ടി.എം പിൻ നമ്പർ ഇടക്കിടെ മാറ്റുക. *ഷോപ്പിങ്ങിന് സ്വൈപ് ചെയ്യുമ്പോൾ പിൻ നമ്പർ പറഞ്ഞുകൊടുക്കരുത്, പകരം നിങ്ങൾതന്നെ നമ്പർ അടിക്കുക. *എ.ടി.എം ഉപയോഗത്തിൽ പണം നഷ്ടപ്പെട്ടാൽ അധികൃതരെ ഉടൻ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.