മുസ്​ലിംലീഗ്​: ഉമ്മർ പാണ്ടികശാല പ്രസിഡൻറ്​; എം.എ. റസാഖ്​ മാസ്​റ്റർ ജന. സെക്രട്ടറി

കോഴിക്കോട്: മുസ്ലിംലീഗ് ജില്ല പ്രസിഡൻറായി ഉമ്മർ പാണ്ടികശാലയെയും ജനറൽ െസക്രട്ടറിയായി എം.എ. റസാഖ് മാസ്റ്ററെയും ട്രഷററായി പാറക്കൽ അബ്ദുല്ല എം.എൽ.എയെയും വീണ്ടും തെരഞ്ഞെടുത്തു. ശനിയാഴ്ച ലീഗ് ഹൗസിൽ ചേർന്ന പാർട്ടിയുടെ പുതിയ ജില്ല കൗൺസിൽ യോഗത്തിൽ റിേട്ടണിങ് ഒാഫിസർ യു.എ. ലത്തീഫ് ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ. ഖാദർ മാസ്റ്റർ, പി. ശാദുലി, എസ്.പി. കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കൽ, കെ. മൊയ്തീൻകോയ, പി.പി. ഇബ്രാഹിംകുട്ടി (ൈവ. പ്രസി), എൻ.സി. അബൂബക്കർ (ഒാർഗ. സെക്ര), എം.എ. മജീദ്, നാസർ എസ്റ്റേറ്റ്മുക്ക്, വി.കെ. ഹുസൈൻ കുട്ടി, സി.പി.എ. അസീസ്, റഷീദ് വെങ്ങളം, ഒ.പി. നസീർ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ സ്ഥാനാർഥിയായതിനാൽ എം.എ. റസാഖ് മാസ്റ്റർ സ്ഥാനത്തുനിന്ന് മാറി, പകരം എം.സി. അബൂബക്കറാണ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാലയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലം ഭാരവാഹികളുമായി ചർച്ച നടത്തി തയാറാക്കിയ ജില്ല ഭാരവാഹികളുടെ ലിസ്റ്റ് പാണക്കാട് ഹൈദരലി തങ്ങളുടെ അംഗീകാരത്തോടെയാണ് അവതരിപ്പിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനുശേഷമാണ് റിേട്ടണിങ് ഒാഫിസർ ഭാരവാഹികളുടെ ലിസ്റ്റ് വായിച്ചത്. തുടർന്ന് ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, പി.കെ.കെ. ബാവ, സി. മോയിൻകുട്ടി, എം.സി. മായിൻഹാജി എന്നിവർ ആശംസ നേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.