കൽപറ്റ: പെൺകെണി കേസിൽ എ.കെ. ശശീന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്തുകയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത സ്ത്രീയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടറേറ്റിൽ ദമ്പതികളുടെ നട്ടുച്ച നിൽപ് സമരം. കണ്ണഞ്ചേരി എൻ. ബാലകൃഷ്ണൻ മാസ്റ്ററും ചീക്കല്ലൂർ പി.കെ. സരള ടീച്ചറുമാണ് ശനിയാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ പ്രതിഷേധ സമരം നടത്തിയത്. കുറ്റവിമുക്തനായി എ.കെ. ശശീന്ദ്രൻ വീണ്ടു മന്ത്രിയായതോടെ സ്ത്രീയാണ് കുറ്റക്കാരി എന്ന് വ്യക്തമായിരിക്കുകയാണ്. ഏതുസംഭവത്തിലും ആരെങ്കിലും ഒരാൾ കുറ്റവാളിയായിരിക്കും. പെൺകെണി വിഷയത്തിൽ ആദ്യം ഒരു നിലപാടും പിന്നീട് മറ്റൊരു നിലപാടും സ്വീകരിച്ച് സ്ത്രീയെന്ന പദവിയെപോലും ദുരുപയോഗം ചെയ്്ത തെറ്റായ മാതൃകയാണ് കേസിലെ സ്ത്രീ ചെയ്തിരിക്കുന്നതെന്നും ഇതിനെതിരെയാണ് തെൻറ പ്രതിഷേധ സമരമെന്നും എൻ. ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. സമൂഹത്തിൽ തെറ്റായ മാതൃകയാണ് ഇത്തരം ആളുകൾ ഉണ്ടാക്കുന്നതെന്നും ഇവരെ കുറ്റവിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും അദ്ദേഹം സമരത്തിലൂടെ ആവശ്യപ്പെട്ടു. (calicut edition too) SATWDL17 എൻ. ബാലകൃഷ്ണൻ മാസ്റ്ററും പി.കെ. സരള ടീച്ചറും കലക്ടറേറ്റിന് മുന്നിൽ നട്ടുച്ച നിൽപ് സമരത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.