റോഡ് തകർന്നു കിടക്കുന്നു; ഇപ്പോൾ വഴിമുടക്കി മെറ്റലും

എകരൂല്‍: ഇയ്യാട്-എകരൂല്‍ റോഡില്‍ വള്ളിയോത്ത് ഭാഗത്ത് തകര്‍ന്നുകിടക്കുന്ന റോഡ്‌ നവീകരിക്കുന്നതി​െൻറ ഭാഗമായി മാസങ്ങളായി വഴിമുടക്കി മെറ്റലും മറ്റു സാമഗ്രികളും ഇറക്കിയിട്ടത് യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമായി. റോഡ്‌ നന്നാക്കിയില്ലെങ്കിലും വേണ്ടിയില്ല, വഴിമുടക്കുന്ന മെറ്റല്‍കൂന മാറ്റിക്കിട്ടിയാല്‍ മതിയെന്നാണ് നാട്ടുകാരുടെ അഭ്യർഥന. വള്ളിയോത്ത്കാഞ്ഞിരപ്പറമ്പില്‍ ഭാഗത്ത് റോഡി​െൻറ പകുതി ഭാഗംവരെ മെറ്റല്‍കൂന വീണുകിടക്കുന്നതിനാല്‍ വഴിയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ദുരിതം പേറാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മെറ്റല്‍ കൂടാതെ ടാര്‍ വീപ്പകളും മറ്റു സാമഗ്രികളും ഇവിടെ ഇറക്കിയിട്ടുണ്ട്. മെറ്റലുകൾ റോഡിലേക്കു ചിതറിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. ഓരോ ദിവസവും മെറ്റൽ റോഡിലേക്കു ചിതറുന്നത് വർധിക്കുകയാണ്, അതോടൊപ്പം യാത്രക്കാരുടെ ദുരിതവും. ഇതിനാൽ നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.