മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമം -തിങ്കളാഴ്ച

വില്യാപ്പള്ളി: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ, വജ്രജൂബിലിയോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കും. ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളകളിൽ ജില്ലയിലും സംസ്ഥാനത്തും മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് ആദരിക്കുന്നത്. എൻ.എം.എം.എസ്, ഇൻകൾകേറ്റിവ് സ്കോളർഷിപ്, സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗങ്ങളിൽ രാഷ്ട്രപതി, രാജ്യപുരസ്കാർ ബഹുമതി നേടിയ വിദ്യാർഥികളെയും ആദരിക്കും. പ്രതിഭാസംഗമം എന്നപേരിൽ ഇൗ മാസം അഞ്ചിന് വൈകീട്ട് അഞ്ചുമണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടി സിനിമ നടിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സനുമായ കെ.പി.എ.സി. ലളിത ഉദ്ഘാടനം ചെയ്യും. വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.