മഞ്ഞപ്പുഴ പുനരുജ്ജീവനത്തിനായി 9.5 കോടിയുടെ ബൃഹത്​ പദ്ധതി

ബാലുശ്ശേരി: ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ മുഖ്യ ജലസ്രോതസ്സായ മഞ്ഞപ്പുഴ പുനരുജ്ജീവനത്തിനായി 9.5 കോടിയുടെ ബൃഹത് പദ്ധതി. പനങ്ങാട് പഞ്ചായത്തിലെ വയലടയിൽനിന്ന് തുടങ്ങി ബാലുശ്ശേരി, കോട്ടനട, മഞ്ഞപ്പുഴ, രാമൻപുഴ വഴി കോട്ടൂർ പഞ്ചായത്തി​െൻറ അതിർത്തിയായ നിർമല്ലൂർ വരെ 19 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മഞ്ഞപ്പുഴ. ഇൗ ജലസ്രോതസ്സി​െൻറ പുനരുജ്ജീവനത്തിനായി ഇറിഗേഷൻ വകുപ്പി‍​െൻറ സഹായത്തോടെ പനങ്ങാട് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുക. പുനരുജ്ജീവനത്തി​െൻറ ഭാഗമായി ഒമ്പതു കേന്ദ്രങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഏഴു കേന്ദ്രങ്ങളിൽ പുതിയ സംരക്ഷണ പ്രവർത്തനങ്ങളും നടത്താനാണ് പദ്ധതി. ഒന്നാംഘട്ട പ്രവർത്തനത്തിനായി രണ്ടു കോടി അനുവദിച്ചിട്ടുണ്ട്. ഇതി​െൻറ 20 ശതമാനമായ 40 ലക്ഷം ബജറ്റിൽ പ്രാഥമിക പ്രവർത്തനങ്ങൾക്കായും അനുവദിച്ചിട്ടുണ്ട്. മണ്ണ്, ജലം, ജൈവസമ്പത്ത് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവുംകൂടി കണക്കിലെടുത്താണ് മഞ്ഞപ്പുഴ പുനരുജ്ജീവന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, കിണർ റീചാർജിങ്, കല്ല്, മണ്ണ് കൈയാല നിർമാണം, ജലസംഭരണി നിർമാണം, ജൈവകൃഷി തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കുമെന്ന് വാർത്തസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, ഇറിഗേഷൻ വകുപ്പ് അസി. എൻജിനീയർ നിധീഷ്, ഒാവർസിയർ പൃഥ്വിരാജ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.