കുറ്റ്യാടി: ആനുകാലിക സാമൂഹിക പ്രശ്നങ്ങളെ ആധാരമാക്കി വേളം ചെറുകുന്ന് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾ 'ഹൃദയതാളം' നാടകം അവതരിപ്പിച്ചു. പുതിയതരം പകർച്ചവ്യാധികൾ പടരുന്ന സമയത്ത് പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുള്ള അവബോധവും പൊതുവിദ്യാഭ്യാസത്തിെൻറ പ്രസക്തിയും അനാവരണം ചെയ്യുന്ന നാടകത്തിൽ വിദ്യാർഥികൾതന്നെയാണ് വേഷമിട്ടത്. പരിസര പ്രദേശങ്ങളിലെ സ്കൂളുകളിലും അങ്ങാടികളിലും സന്ദേശമെത്തിക്കുകയെന്നാണ് നാടകകൂട്ടായ്മയുടെ ലക്ഷ്യം. അധ്യാപകരായ എൻ. സുനിൽ രചനയും കെ. രമേശ്ബാബു സംവിധാനവും നിർവഹിച്ചതാണ് നാടകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.