ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണം

കൽപറ്റ: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ 70ാമത് മഹാത്മജി രക്തസാക്ഷിത്വ ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി നടത്തിയ മഹാത്മജി സ്മൃതി സായാഹ്നം മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി. ലക്ഷ്മണൻ മാസ്റ്റർ ഗാന്ധി അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാരും പൗര പ്രമുഖരും 70 ചെരാതുകൾ തെളിയിച്ച് പുഷ്പാർച്ചന നടത്തി. ഡോ. വി.ജെ. സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല ചെയർമാൻ ഇ.വി. എബ്രഹാം അധ്യക്ഷത വഹിച്ചു. പി.ഇ. ഷംസുദ്ദീൻ, കുര്യാക്കോസ് ആൻറണി, അഡ്വ. ജോഷി സിറിയക്, എൽദോ കെ. ഫിലിപ്പ്, ഷേർളി സെബാസ്റ്റ്യൻ, പുഷ്പലത, പി.വി. ആൻറണി, കെ. മുഹമ്മദാലി, ശ്യാൽ മാസ്റ്റർ, കെ.ആർ. ബിനീഷ്, വി. നൗഷാദ്, പി. സഫ്വാൻ, ഡോ. ഷാനവാസ്, വി.എം. മനൂപ്, റോയ് ജോസഫ്, ഷമീർ പാറമ്മൽ എന്നിവർ സംസാരിച്ചു. മുട്ടില്‍: മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുന്‍ എം.എല്‍.എ എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. ബിനു തോമസ്, എം.ഒ. ദേവസ്യ, മോഹന്‍ദാസ്, കെ. പത്മനാഭന്‍, മുസ്തഫ പയന്തോത്ത്, ഉമ്മര്‍ പൂപ്പറ്റ, സുന്ദര്‍രാജ്, സീമ, സജില്‍കുമാര്‍, ബാബു, ജെയിംസ്, വിജയന്‍, സതീശന്‍, വാവച്ചന്‍, ഫൈസല്‍ എന്നിവർ സംസാരിച്ചു. കൽപറ്റ: ഡി.സി.സിയിൽ നടന്ന മഹാത്്മജിയുടെ രക്തസാക്ഷിത്വ ദിനം കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് എം.എ ജോസഫ് അധ്യക്ഷത വഹിച്ചു. വി.എ. മജീദ്, ബിനു തോമസ്, എം.എം. രമേശ് മാസ്റ്റർ, പി. ശോഭനകുമാരി, പി.കെ. കുഞ്ഞുമൊയ്തീൻ, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചർ, കെ.കെ. രാജേന്ദ്രൻ, പി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. കൽപറ്റ: മഹാത്്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കേരള എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ചി​െൻറ ആഭിമുഖ്യത്തിൽ വയനാട് സിവിൽ സ്റ്റേഷനിൽ ആചരിച്ചു. മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജില്ല പ്രസിഡൻറ് വി.സി. സത്യൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് ടി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ലൈജു ചാക്കോ, കെ.എ. ജോസ്, വി.കെ. ശശികുമാർ, എം.കെ. അരവിന്ദാക്ഷൻ, വി.ആർ. സുധീർ കുമാർ, വി.ഡി. തോമസ് എന്നിവർ നേതൃത്വം നൽകി. WEDWDL11 മഹാത്മജി സ്മൃതി സായാഹ്നം കൽപറ്റയിൽ മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു WEDWDL13 മഹാത്്മ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം പുഷ്പാർച്ചന നടത്തുന്നു ----------------------------- വർഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ യുവജന പരേഡ് കൽപറ്റ: 'കലി അടങ്ങാത്ത ഗാന്ധിഘാതകർ' എന്ന മുദ്രാവാക്യമുയർത്തി വർഗീയതക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ നടന്ന യുവജന പരേഡിൽ ആയിരക്കണക്കിന് യുവതീയുവാക്കൾ അണിനിരന്നു. പനമരത്ത് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. പി.ജി. അനൂപ് അധ്യക്ഷത വഹിച്ചു. കൽപറ്റയിൽ കാനറാ ബാങ്ക് പരിസരത്ത്നിന്ന് ആരംഭിച്ച പരേഡ് വിജയ പമ്പ് പരിസരത്ത് സമാപിച്ചു. പൊതുസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. മധു അധ്യക്ഷത വഹിച്ചു. വൈത്തിരിയിൽ എസ്.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. എരിയ സെക്രട്ടറി സി.എച്ച്. മമ്മി അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന യുവജന പരേഡ് കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബേബി വർഗീസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുവജന പരേഡ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. അജിത്ത് വർഗീസ് അധ്യക്ഷത വഹിച്ചു. പുൽപ്പള്ളിയിൽ വി.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഡി. അജീഷ് അധ്യക്ഷത വഹിച്ചു. WEDWDL10 കൽപറ്റയിൽ ഡി.വൈ.എഫ്.ഐ നടത്തിയ യുവജന പരേഡ് 'കാഞ്ഞിരത്തിനാൽ കുടുംബം ജീവിക്കുന്ന രക്തസാക്ഷികൾ' കൽപറ്റ: കാഞ്ഞിരത്തിനാൽ കുടുംബം കലക്ടറേറ്റിന് മുന്നിൽ നടത്തിവരുന്ന കുത്തിയിരിപ്പു സമരം 900 ദിവസം തികയുന്ന രക്തസാക്ഷി ദിനത്തിൽ കലക്ടറേറ്റിന് മുന്നിൽ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമരം നടത്തി. ജീവിക്കുന്ന രക്തസാക്ഷികളായ ഈ കുടുംബത്തി​െൻറ വിഷയത്തിൽ ഭരിക്കുന്നവർ കുറ്റകരമായ മൗനത്തിലാണ്. ജനകീയ കൺെവൻഷൻ വിളിച്ചുചേർത്ത് ജില്ലയിൽ ഉടനീളം ജാഥ നടത്തി ശക്തമായ ജനകീയ സമരവുമായി കലക്ടറേറ്റിലേക്ക് വരുന്നതിന് മുന്നോടിയാണ് സമരസഹായ സമിതി കൺവീനർ പി.പി. ഷൈജലി​െൻറ നേതൃത്വത്തിൽ നിരാഹാരം കിടന്നത്. വി.എസ്. ജോസഫ്, പി.ടി. പ്രേമാനന്ദൻ, ലാലാജി ശർമ എന്നിവരാണ് നിരാഹാരമിരുന്നത്. സമരം മാനന്തവാടി രൂപത ഡയറക്ടർ ഫാ. ലാൽ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. ഡോ. പി. ലക്ഷ്മണൻ, സാലി റാട്ടക്കൊല്ലി, ഗഫൂർ വെണ്ണിയോട്, സാം പി. മാത്യു, അനിൽ കണിയാമ്പറ്റ, സൈമൺ, കെ.വി. പ്രകാശൻ, മത്തായി ബത്തേരി എന്നിവർ സംസാരിച്ചു. WEDWDL12 സമരസഹായ സമിതി നിരാഹാര സമരം മാനന്തവാടി രൂപത ഡയറക്ടർ ഫാ. ലാൽ ഉദ്ഘാടനം ചെയ്യുന്നു പ്രതിഷേധിച്ചു കൽപറ്റ: മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) മേപ്പാടി ഓഫിസ് തകർത്തതിൽ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുമെന്നും യോഗം വ്യക്തമാക്കി. യോഗത്തിൽ ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. പുറത്താക്കി കൽപറ്റ: സി.പി.എം പാടിച്ചിറ ലോക്കൽ കമ്മിറ്റിയിലെ സീതാ മൗണ്ട് ബ്രാഞ്ച് അംഗവും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗവുമായ ബിന്ദു ബിജുവിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സംഘടനയിൽനിന്ന് പുറത്താക്കിയതായി ജില്ല സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.