കുറ്റ്യാടി: ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി കുന്നുമ്മൽ ബി.ആർ.സിയും നന്മ ചാരിറ്റബ്ൾ ട്രസ്റ്റ് കുറ്റ്യാടിയും ചേർന്ന് സംഘടിപ്പിച്ച വിനോദയാത്ര കുറ്റ്യാടി സി.ഐ സുനിൽ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ, ബി.പി.ഒ കെ.വി. വിനോദൻ, വ്യാപാരി സംഘടന നേതാക്കളായ ഒ.വി. ലത്തീഫ്, സി.എച്ച്. ശരീഫ്, പ്രസ്ക്ലബ് സെക്രട്ടറി ശ്രീജേഷ്, പ്രഫ. വി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. വയനാട് ഇ-പാർക്കിലേക്ക് നടത്തിയ യാത്രയിൽ 14 വനിത വളൻറിയർമാരും 11 അധ്യാപകരും ഒമ്പത് രക്ഷിതാക്കളുമടക്കം 69 പേർ പങ്കെടുത്തു. കിണറ്റുംകണ്ടി അമ്മദ്, വാഴയിൽ ഉബൈദ്, ആദിത്ത്, വേണുഗോപാൽ, ഷൈനി, മേനിക്കണ്ടി അബ്ദുല്ല, സി.കെ.ഖാസിം, ജമാൽ കണ്ണോത്ത്, സലീന കണ്ണോത്ത്, സുബൈർ ഗദ്ദാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.