ബേപ്പൂർ: മത്സ്യബന്ധനത്തിനു പോയ രണ്ടു ബോട്ടുകളിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് മേധാവി എം. കാളിരാജ് മഹേഷ് കുമാറിെൻറ പ്രത്യേക നിർദേശപ്രകാരമാണ് വ്യാഴാഴ്ച അതിരാവിലെ അന്വേഷകസംഘം ബേപ്പൂരിൽ എത്തിയത്. തുറമുഖത്ത് നങ്കൂരമിട്ട അപകടം സംഭവിച്ച രണ്ട് ബോട്ടുകളിലും പരിശോധന നടത്തി. ബോംബ് ഡിറ്റക്ഷൻ ആൻറി സബോട്ടേജ് ചെക്കിങ് ടീമും ഫോറൻസിക് വിദഗ്ധരും പൊട്ടിത്തെറിച്ച ഗ്യാസ് കുക്കർ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കി. ബേപ്പൂർ എസ്.ഐ കെ.എച്ച്. റനീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബോംബ് സ്ക്വാഡിലെ ആഷ്‌ലി ടൗറോ, ടി. പ്രദീപ്, ഫോറൻസിക് പരിശോധകൻ വി. വിനീത് എന്നിവരാണ് പരിശോധന നടത്തിയത്. അപകടം നടന്നതിൽ അസ്വാഭാവികത ഇല്ലെന്നും കുക്കറിെൻറ 'വിസിൽ വാൽവ്' ക്ലീൻ ചെയ്യാത്തതുകൊണ്ടാണ് പൊട്ടിത്തെറി സംഭവിച്ചതെന്ന് പ്രാഥമിക നിഗമനത്തിൽ മനസ്സിലായതായും പരിശോധകസംഘം 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.