ശുചീകരണത്തിന് കുട്ടി പൊലീസും

പനമരം: ജില്ലയിലെ വലിയ ദുരിതാശ്വാസ ക്യാമ്പായിരുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികളും പരിസരവും സ്കൂളുകളിൽ നിന്നെത്തിയ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ ശുചീകരിച്ചു. ജില്ല നോഡൽ ഓഫിസർ മനോജ് കബീർ ഡിവൈ.എസ്.പി, പനമരം സബ് ഇൻസ്പെക്ടർ രാംകുമാർ, കമ്യൂണിറ്റി പൊലീസ് ഓഫിസർമാർ, അധ്യാപകർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി മിഷൻ ക്ലീൻ വയനാട്; യോഗം ഇന്ന് കൽപറ്റ: മിഷൻ ക്ലീൻ വയനാട് ഏകദിന ശുചീകരണത്തി​െൻറ തുടർ നടപടികൾ സ്വീകരിക്കാൻ ചൊവ്വാഴ്ച രാവിലെ 11ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരുടെയും സെക്രട്ടറിമാരുടെയും യോഗം ആസൂത്രണഭവനിൽ ചേരും. രാഷ്ട്രീയ പാർട്ടികൾ, വ്യാപാര സംഘടനകൾ, സന്നദ്ധ സംഘടനകൾ, സർക്കാറിതര സംഘടനകൾ, വളൻറിയർ ഗ്രൂപ്പുകൾ, എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, സ്ക്രാപ് മർച്ചൻറ്സ്, സർവിസ് സംഘടനകൾ എന്നിവർ ഓരോ പ്രതിനിധിയെ വീതം പങ്കെടുപ്പിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറും ജില്ല കലക്ടറും അഭ്യർഥിച്ചു. ക്യാമ്പിലെത്താൻ കഴിയാത്തവർക്കും സഹായം കൽപറ്റ: മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പിലെത്താൻ കഴിയാത്ത അർഹർക്കും പഞ്ചായത്ത് തയാറാക്കുന്ന പട്ടികയിൽ പേരുണ്ടെങ്കിൽ വില്ലേജ് ഓഫിസർ മുഖാന്തരം പലവ്യഞ്ജന കിറ്റ് നൽകുമെന്ന് കലക്ടർ കേശവേന്ദ്രകുമാർ അറിയിച്ചു. ക്യാമ്പിനുശേഷവും ദുരിതമനുഭവിക്കുന്നവർക്ക് ആഴ്ചയിൽ അഞ്ചു കിലോ അരി ടോക്കൺ നൽകി റേഷൻ കട വഴി വിതരണം നടത്തും. നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിന് സെപ്റ്റംബർ മൂന്നു മുതൽ 15 വരെ പഞ്ചായത്തുതലത്തിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതോ പൂഴ്ത്തിവെക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.