എം. ജയപ്രസാദ്​ അനുസ്​മരണവും പഠനോപകരണ വിതരണവും

കോഴിക്കോട്: പറമ്പിൽ കലാകൈരളി സംസ്കൃതിഭവനും റെൻസ്ഫെഡ് കോഴിക്കോട് ജില്ല കമ്മിറ്റിയും എം.ജെ.എം മെഡികെയർ സ​െൻററും സംയുക്തമായി എം. ജയപ്രസാദ് അനുസ്മരണം നടത്തി. പറമ്പിൽ എ.എം.എൽ.പി സ്കൂളിൽ നടന്ന അനുസ്മരണം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സി. അബ്ദുൽ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തി. നിർധന രോഗികൾക്കുള്ള സൗജന്യ ഒാണം -ബക്രീദ് കിറ്റ് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. കൃഷ്ണദാസും കാലവർഷക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷാജികുമാറും വിതരണം ചെയ്തു. എം.ജെ.എം. മെഡികെയർ സ​െൻറർ ചെയർമാൻ എം. നന്ദകുമാറി​െൻറ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ രതി തടത്തിൽ, സരിത കുന്നത്ത്, എം. രാധ, ഷീബ അരിയിൽ, പി.എം. അബ്ദുറഹിമാൻ, ഒ.പി. നസീർ, കരുണാകരൻ നായർ, അക്കിനാരി മുഹമ്മദ്, സി. അശോകൻ, സി.പി. അബൂബക്കർ, ജയപ്രകാശൻ, ലത്തീഫ് പറമ്പിൽ, കലാം വെള്ളിമാട്, രതീദേവി തുടങ്ങിയവർ സംസാരിച്ചു. പടം: ct 1 എം. ജയപ്രസാദ് അനുസ്മരണം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു കിണറുകൾ ശുചീകരിച്ചു കോഴിക്കോട്: വെള്ളിമാട്കുന്ന് ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർ പൂളക്കടവ് പ്രദേശത്ത് പുഴവെള്ളം കയറി മലിനമായ കിണറുകൾ വറ്റിച്ച് ശുചീകരിച്ചു. 12ഒാളം കിണറുകളാണ് വൃത്തിയാക്കിയത്. സ്റ്റേഷൻ ഒാഫിസർ കെ.പി. ബാബുരാജ​െൻറയും ലീഡിങ് ഫയർ ഒാഫിസർ കെ.സി. സുജിത്ത് കുമാറി​െൻറയും നേതൃത്വത്തിൽ ഫയർമാന്മാരായ എം. സാദിജ്, ടി.പി. സൈനുദ്ദീൻ, എൻ.വി. അഹമ്മദ് റഹീഷ്, കെ.പി. നിജാസ്, ഹോം ഗാർഡ് ഒ. രാജഗോപാലൻ എന്നിവരാണ് ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.