ആയഞ്ചേരി: പ്രളയബാധിതർക്ക് കൈത്താങ്ങായി ഓണപ്പൊട്ടന്മാരും. വിവിധ ഗ്രാമീണ ക്ലബുകളുടെ നേതൃത്വത്തിലാണ് ഓണപ്പൊട്ടന്മാരെ അണിയിച്ചൊരുക്കി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തിയത്. പാരമ്പര്യമായി ചിലർ ഓണപ്പൊട്ടന്മാരായി എത്തുന്നതിനു പുറമെയാണ് കലാകേന്ദ്രങ്ങളുടെ വകയായുള്ള ഓണപ്പൊട്ടൻ വരവുണ്ടായത്. ഓണപ്പൊട്ടെൻറ വേഷം വാടകക്കെടുത്ത് അണിഞ്ഞൊരുങ്ങുകയായിരുന്നു. ഓണപ്പൊട്ടന്മാരോടൊപ്പം കലാസമിതികളുടെ പ്രവർത്തകരും ഉണ്ടായിരുന്നു. കടമേരി ഗ്രാമീണ കലാകേന്ദ്രത്തിെൻറ നേതൃത്വത്തിൽ ഓണപ്പൊട്ടൻ അണിഞ്ഞൊരുങ്ങി നിരവധി വീടുകൾ സന്ദർശിച്ചു. സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു. മംഗലാട് മഹല്ല് കമ്മിറ്റി അരലക്ഷം രൂപ നൽകി ആയഞ്ചേരി: പ്രളയം നാശംവിതച്ച കേരളത്തെ ദുരിതത്തിൽനിന്ന് കരകയറ്റാൻ മംഗലാട് മഹല്ല് കമ്മിറ്റിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റദിവസംകൊണ്ട് അരലക്ഷം രൂപ സ്വരൂപിച്ചു. ഈ തുക മഹല്ല് പ്രസിഡൻറ് തത്തങ്കോട്ട് അമ്മദ് ഹാജി വടകര തഹസിൽദാറെ ഏൽപിച്ചു. നേരത്തേ വയനാട്ടിലെ ദുരിതബാധിതർക്ക് സഹായം എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.