മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം: അന്വേഷണം ഉൗർജിതം

കോഴിക്കോട്: നഗരത്തിൽ മധ്യവയസ്കൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതം. കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശം ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി കെ.സി. ഹൗസിൽ സിയ(50)യെയാണ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖി​െൻറ നേതൃത്വത്തിലാണ് കേസന്വേഷണം. മൃതദേഹം കണ്ടെത്തിയതിന് സമീപമുള്ള കടകളിലെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് നടപടി തുടങ്ങി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചിരുന്നു. ഈസ്റ്റ് കോട്ടപ്പറമ്പ് വട്ടക്കിണറിനു സമീപത്തെ കടയുടെ മുമ്പിൽ രക്തംവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടത്തിലാണ് തലക്ക് ഇരുമ്പുവടി പോലുള്ളതുകൊണ്ട് അടിയേറ്റതായി തെളിഞ്ഞത്. വ്യാഴാഴ്ച പുലർച്ചയാകാം കൊലപാതകമെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം. ഇയാൾ പതിവായി ലഹരിഉപയോഗിക്കുന്ന ആളാണെന്നും കുടുംബവുമായി അകൽച്ചയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈസ്റ്റ് കോട്ടപ്പറമ്പിലെ വട്ടക്കിണറിനു സമീപത്താണ് സിയയുടെ വീട്. എന്നാല്‍, ഇദ്ദേഹം വീട്ടില്‍ പോകാതെ കടവരാന്തയിലും മറ്റുമാണ് കഴിഞ്ഞിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.