പി.കെ. ഗോവിന്ദ​െൻറ ചരമവാർഷികം ആചരിച്ചു

പേരാമ്പ്ര: കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന പി.കെ. ഗോവിന്ദ​െൻറ 23ാം ചരമവാർഷികം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ബ്ലോക്ക് പ്രസിഡൻറ് രാജൻ മരുതേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. എൻ.പി. വിജയൻ, പീടികക്കണ്ടി ഇബ്രാഹിം, ഇ.പി. മുഹമ്മദ്, പി.എസ്. സുനിൽകുമാർ, പി.കെ. മജീദ്, പ്രിൻസ് ആൻറണി, സി.ടി. ബാലൻ നായർ, സുരേഷ് കോങ്ങോട്, അർജുൻ കറ്റയാട്ട് എന്നിവർ സംസാരിച്ചു. പഠനോപകരണ കിറ്റുകൾ നൽകി പേരാമ്പ്ര: പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് കൈത്താങ്ങാവാൻ എരവട്ടൂർ നാരായണവിലാസം എ.യു.പി സ്കൂൾ വിദ്യാർഥികളും പി.ടി.എയും ചേർന്ന് സമാഹരിച്ച പഠനോപകരണ കിറ്റുകൾ കോഴിക്കോട് ഡി.ഡി ഓഫിസിൽ ഏൽപ്പിച്ചു. അക്കൗണ്ടൻറ് ഓഫിസർ പി. മോഹൻദാസ് ഏറ്റുവാങ്ങി. ബാഗ്, കുട, നോട്ടുബുക്കുകൾ, പേന, ഇൻസ്ട്രുമ​െൻറ് ബോക്സ് തുടങ്ങിയവയാണ് കിറ്റിൽ അടങ്ങിയത്. പ്രധാനാധ്യാപിക കെ.കെ. ഹേമലത, പി.ടി.എ പ്രസിഡൻറ് കെ.എം. മോഹനൻ, എൻ. രാജേഷ്, ഇ.കെ. പ്രദീപ് കുമാർ, സി.എം. സതീഷ് ബാബു, പി.വി. ശശിധരൻ, പി. രാജീവൻ, കെ. രാമകൃഷ്ണൻ, സ്കൂൾ ലീഡർ പി. പവൻനാഥ് എന്നിവർ നേതൃത്വം നൽകി. ദുരിതാശ്വാസ നിധിയിലേക്ക് 1.25 ലക്ഷം നൽകി പേരാമ്പ്ര: പേരാമ്പ്ര മേഴ്സി കോളജ് വിദ്യാർഥികളും അധ്യാപകരും 1.25 ലക്ഷം രൂപ പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മന്ത്രി ടി.പി. രാമകൃഷ്ണന് കോളജ് പ്രിൻസിപ്പൽ ടി.എം. ജമീല, അധ്യാപകരായ ടി.എം. ഷർമിള, സി.വി. രജീഷ്, എം. രജീഷ്, അമിത് രാധ്, സുധീർകുമാർ, കബീർ രാരാരി എന്നിവർ ചേർന്ന് തുക കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.