ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ 1.33 ലക്ഷം നൽകി

പേരാമ്പ്ര: പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കായണ്ണ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 1,33,620 രൂപ നൽകി. 195 കുടുംബശ്രീകളിൽ നിന്നായി സ്വരൂപിച്ച ഫണ്ടാണിത്. ദുരിതാശ്വാസ പ്രവർത്തനത്തിന് പൊലീസും ആവള: 'െപാലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം' എന്ന സിനിമ ഡയലോഗ് ചോദിക്കാൻ വരട്ടെ. പൊലീസുകാർക്കും ഈ വീട്ടിൽ കാര്യമുണ്ട്. ഇത് കാഞ്ഞിരക്കുനി വേലായുധ​െൻറ വീട്. സമൂഹ മാധ്യമങ്ങളിൽ വൈറലായ 'ഗുളികപ്പുഴ തീക്കുനി കക്കട്ട് വടകര...' എന്ന ഗാനം ആലപിച്ച കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി വൈറൽ വേലായുധൻ എന്ന കാഞ്ഞിരക്കുനി വേലായുധ‍​െൻറ വീട്. കുത്തിയൊലിച്ച മലവെള്ളം വേലായുധൻ ചേട്ട​െൻറയും കുടുംബത്തി​െൻറയും സ്വപ്നങ്ങളും പ്രതീക്ഷകളെയും മാത്രമല്ല വീടി‍​െൻറ മേൽക്കൂരയെയും നിലം പൊത്തിച്ചു. കേരളക്കരയെ തകർത്തെറിഞ്ഞ മഹാപ്രളയം ഭവന രഹിതനാക്കിയ കുറെയേറെ ജീവിതങ്ങളിൽ ആ പേരും എഴുതിച്ചേർത്തു. തല ചായ്‌ക്കാനിടമില്ലാതെ ഒരാഴ്ചയോളം ഇവർ കക്കറമുക്ക് ഹുജ്ജത്തുൽ ഇസ്ലാം മദ്റസയിലെ ക്യാമ്പിലായിരുന്നു. ക്യാമ്പ് പിരിച്ചുവിട്ടതോടെ പെരുവഴിയിലായ വേലായുധനും കുടുംബത്തിനും തുണയായത് മേപ്പയൂർ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം പൊലീസുകാരും ഫാൽക്കൺസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ 15 അംഗ സന്നദ്ധപ്രവർത്തകരുമാണ്. തകർന്നുവീണ വീട്ടിൽനിന്ന് സാധന സാമഗ്രികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും തകർന്ന വീടി​െൻറ കല്ലും മണ്ണും മരവും ചുമക്കാനും മുന്നിട്ടിറങ്ങിയ ഇവർ ഇദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാൻ താൽക്കാലിക വീടൊരുക്കുകയും ചെയ്തു. മേപ്പയൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ യൂസഫ് നടുത്തറമ്മലിലും എ.എസ്.ഐമാരായ സുരേഷ് ബാബു, അസ്സൻ കുട്ടി, മോഹനൻ, സി.പി.ഒമാരായ ജ്യോതിഷ്, കിഷോർ, ജയേഷ്, ഗഫൂർ എന്നിവരോടൊപ്പം ഫാൽക്കൻസ് സന്നദ്ധപ്രവർത്തകരും കൃഷിവകുപ്പ് ജീവനക്കാരും പങ്കാളികളായി. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു, മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവരോടൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും ഈ കുടുംബത്തിന് വിവിധ സഹായങ്ങളുമായി കൂടെയെത്തി. നാട്ടുകാർക്കൊപ്പം പൊലീസും മുന്നിട്ടിറങ്ങിയതോടെ സർക്കാർ സഹായങ്ങൾ ലഭിക്കുംവരെ ഈ കുടുംബത്തിന് താമസിക്കാനുള്ള വീട് മണിക്കൂറുകൾക്കകം താൽക്കാലികമായി പുനർനിർമിക്കാൻ സാധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.