ദുരിതാശ്വാസത്തിലേക്ക് മഹല്ലിെ​ൻറ സഹായം

നരിക്കുനി: പ്രളയ ദുരിതാശ്വാസത്തിലേക്ക് മടവൂർമുക്ക് കുന്നത്ത് മഹല്ല് കമ്മിറ്റി സമാഹരിച്ച തുക മഹല്ല് സെക്രട്ടറി കെ.കെ. മുഹമ്മദ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്്ദുൽ ഹമീദിന് കൈമാറി. ഖതീബ് ടി.എ. മുഹമ്മദ് അഹ്സനി, മുദരിസ് കെ.പി.സി. ഇബ്രാഹീം ബാഖവി, പി.കെ. മുഹമ്മദ് മുസ്ലിയാർ, പി.പി. അബ്ദുറഹ്മാൻ കുട്ടി മുസ്ലിയാർ, കൊത്തിൾകണ്ടി അബ്്ദുറഹ്മാൻ ഹാജി, എൻ. അബ്്ദുറഹ്മാൻ ഹാജി, പി.കെ. അസൈൻ ഹാജി, കെ.പി. കോയമോൻ, ഇ.പി. അബ്്ദുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രളയ ബാധിതർക്കായി ഒറ്റയാൾ പോരാട്ടം നരിക്കുനി: ഒരാഴ്ച ഓട്ടോറിക്ഷ ഓടിച്ചുകിട്ടുന്ന മുഴുവൻ തുകയും പ്രളയ ബാധിതരുടെ സഹായത്തിനായി നൽകാൻ തയാറായി കാവുംപൊയിൽ പുതിയോത്ത് കിഷോർ. സ്വന്തം വാഹനമില്ലാത്ത കിഷോർ മറ്റൊരാളുടെ ഓട്ടോ ദിവസവാടകക്കെടുത്താണ് ഈ സദുദ്യമത്തിൽ പങ്കാളിയാവുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകും. ഡെങ്കിപ്പനിമൂലം സ്വന്തം വണ്ടി വിൽക്കുകയും പിന്നീട് പച്ചക്കറിക്കടയിൽ സഹായിയായി ജോലി ചെയ്യുകയുമായിരുന്നു. ഒടുപാറയിലാണ് ഇദ്ദേഹം സർവിസ് നടത്തുന്നത്. കിറ്റ് വിതരണം നരിക്കുനി: യു.എ.ഇയിൽ ജോലിചെയ്യുന്ന മടവൂർമുക്ക് സ്വദേശികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് മടവൂർമുക്ക് അസോസിയേഷ​െൻറ (ഇമ) ആഭിമുഖ്യത്തിൽ മടവൂർമുക്കിലെ 350ഒാളം വീടുകളിൽ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം മടവൂർ പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്്ദുൽ ഹമീദ് ഇമ എക്സിക്യൂട്ടിവ് മെംബർ ജംഷീർ പടിഞ്ഞാറെ പുറായിലിന് കിറ്റ് കൈമാറി നിർവഹിച്ചു. ഫാറൂഖ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. കെ. അബ്്ദുൽ അസീസ്, ത്രിവിക്രമൻ, ടി.പി. സിറാജ്, ജിതേഷ്, വിനു, കെ.എം. അബ്്ദുറഹിമാൻ, ഇ.പി. ഫവാസ്, കെ.കെ. റിയാസ് എന്നിവർ സംസാരിച്ചു. സി.പി. അബൂബക്കർ സ്വാഗതവും വി.സി. മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.