പ്രളയബാധിതർക്ക് തുണയായത് മനുഷ്യത്വം: നടൻ മാമുക്കോയ

കുന്ദമംഗലം: ജാതിയും മതവുമല്ല മനുഷ്യത്വവും സ്നേഹവുമാണ് പ്രളയബാധിതർക്ക് തുണയായതെന്ന് നടൻ മാമുക്കോയ പറഞ്ഞു. കുന്ദമംഗലം സദയം ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ അന്നം അമൃതം പദ്ധതി പ്രകാരം ദുരിതബാധിതർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. കേരള കലാ ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ത്വൽഹത്തിനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ വിജി മുപ്രമ്മൽ, ഗ്രാമപഞ്ചായത്തംഗം എം.വി. ബൈജു, സർവദമനൻ കുന്ദമംഗലം, കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡൻറ് രവീന്ദ്രൻ, പി. ശിവപ്രസാദ്, എം. പ്രമീള നായർ, പി. തങ്കമണി, ഉദയകുമാർ, ഡോ. ത്വൽഹത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.