വെള്ളപ്പൊക്കം; കൊടിയത്തൂർ പഞ്ചായത്തിൽ 15 കോടി നഷ്​ടം

കൊടിയത്തൂർ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് 15 കോടി നഷ്ടം. ചെറുവാടി, പൊറ്റമ്മൽ, കൊടിയത്തൂർ കാരാട്, വെസ്റ്റ് കൊടിയത്തൂർ, കാരക്കുറ്റി, താഴത്തുമുറി, മാട്ടുമുറി, തോട്ടുമുക്കം, തെനേങ്ങാപറമ്പ്, കാരാളിപ്പറമ്പ് എന്നി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെറുവാടിയിലും തോട്ടുമുക്കത്തും എഴുപതിലധികം കടകളിൽ വെള്ളം കയറി. െചറുവാടി മാവേലി സ്റ്റോർ, പോസ്റ്റോഫിസ് തുടങ്ങിയവയിലും വെള്ളം കയറി. കാലവർഷക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും കൊടിയത്തൂർ പഞ്ചായത്തിൽ 15 കോടിയോളം രൂപ നഷ്ടമുണ്ടായതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.