മാതൃകയായി സർവിസ്​ സഹകരണ ബാങ്ക്​ ജീവനക്കാർ

കക്കോടി: മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളമാണ് ആവശ്യപ്പെട്ടതെങ്കിലും ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാർ മൂന്നു ദിവസത്തെ ശമ്പളം നൽകി മാതൃകയായി. ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള 11.63 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എ.െക. ശശീന്ദ്രനെ ഏൽപിച്ചു. ബാങ്ക് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് ടി.കെ. സോമനാഥൻ ചെക്ക് കൈമാറി. അസിസ്റ്റൻറ് രജിസ്ട്രാർ പി.കെ. സുരേഷ്, സെക്രട്ടറി സി. മുരളി, ബാങ്ക് വൈസ് പ്രസിഡൻറ് പി.എം. ധർമരാജൻ, എൻ. പ്രേമരാജൻ, ഇ. ശശീന്ദ്രൻ, എൻ. രമേശൻ, ബിജുരാമൻ എന്നിവർ സംബന്ധിച്ചു. ജ്വാല സ്വയം സഹായ സംഘത്തി​െൻറ ചെക്കും മന്ത്രിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.