ആശ്വാസമായി ഡി.വൈ.എഫ്.ഐ യുടെ മെഡിക്കൽ ക്യാമ്പ്

മൂഴിക്കൽ: ചെലവൂർ പ്രദേശത്തെ ദുരിതബാധിതർക്ക് ആശ്വാസമേകി ഡി.വൈ.എഫ്.െഎയുടെയും കെ.എം.എസ്.ആർ.എയുടെയും സഹകരണത്തോടെ പള്ളിത്താഴത്ത് നടത്തിയ സൗജന്യ മെഡിക്കൽ ക്ലിനിക് സമാപിച്ചു. എട്ടു ദിവസം വിവിധ ഡോക്ടർമാരുടെ സഹായത്തോടെയായിരുന്നു ക്ലിനിക്. ഡോ. രാരി റഹ്മാൻ, ഡോ. ബിനിയ, ഡോ. ജുബിൻ ജോൻ, ഡോ. അനിൽ ജോസഫ്, ഡോ. ടി.വി. രാജീവ് ഡോ. സുമ തുടങ്ങിയവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. ജില്ല കമ്മിറ്റി അംഗം മാസിൻ റഹിമാൻ, എ. കെ. ശമിനാസ്, ബബീഷ്, ഷമീർ, വി.പി. വിപിൻ, നിതിൻ ചെലവൂർ, അഖിൽനാസിം, ഇ.പി. വിപിൻ, കെ.വി. സുമിത്, ബിൻഷാദ്, നിഷ, സുജിലേഷ്, നിയാസ്, അഖിൽ കൊടക്കാട് എന്നിവർ നേതൃത്വം നൽകി. പ്രാഥമികാരോഗ്യകേന്ദ്രം പുനർനിർമിക്കാൻ സഹായം തേടി കക്കോടി: പ്രളയക്കെടുതിയിൽ നശിച്ച് ഉപയോഗശൂന്യമായ കക്കോടി പ്രാഥമികാരോഗ്യകേന്ദ്രം പുനർനിർമിക്കാൻ ഇന്ത്യൻ ഒായിൽ കോർപറേഷനോട് സഹായം ആവശ്യപ്പെട്ടു. നൂറു കണക്കിന് രോഗികൾക്കും കുഞ്ഞുങ്ങൾക്കും ആശ്രയമായിരുന്ന പ്രാഥമികാരോഗ്യകേന്ദ്രം പൂനൂർ പുഴ കരകവിഞ്ഞൊഴുകി െവള്ളം കയറി നശിച്ചതിനാൽ പുനർ നിർമാണത്തിന് സഹായിക്കാനാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ കോർപറേഷെന സമീപിച്ചത്. പ്രളയക്കെടുതിയിൽ നശിച്ച ജില്ലയിലെതന്നെ ആരോഗ്യകേന്ദ്രമാണിത്. നാൽപതു വർഷം പഴക്കമുള്ള കെട്ടിടമാണ് ഒരു ഭാഗം താഴ്ന്ന്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം അസി.എക്സിക്യുട്ടിവ് എൻജിനീയറുടെ പരിശോധനയിൽ അപകടാവസ്ഥയിലാണെന്നും അറിയിപ്പ് നൽകിയിരിക്കുകയാണ്. താൽക്കാലികമായി ചേളന്നൂർ ബി.ആർ.സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് മറ്റൊരു താൽക്കാലിക ഇടം കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് പഞ്ചായത്ത് അധികൃതർ. ഭക്ഷണക്കിറ്റുകൾ നൽകി കക്കോടി: പ്രളയക്കെടുതിയനുഭവിക്കുന്നവർക്ക് ഭക്ഷണക്കിറ്റുകൾ നൽകി. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ചാരിറ്റിസംഘങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. മഴക്കെടുതിയിലകപ്പെട്ട കുടുംബങ്ങൾക്ക് കിറ്റുകൾ ആശ്വാസമാകുകയാണ്. സാന്ത്വനം കെയർ ഫൗണ്ടേഷൻ വ്യാഴാഴ്ച ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. പി.എ. ആസാദ്, ഷമീം, വി.എം. ആസിഫലി എന്നിവർ നേതൃത്വം നൽകി. മക്കട ന്യൂ വിക്ടറി ക്ലബി​െൻറ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് പലവ്യഞ്ജനങ്ങൾ വസ്ത്രങ്ങൾ, കുടിവെള്ളം എന്നിവ നൽകി. വി. രാജേഷ്, എം. ഷാജി, ടി.ടി. അബ്ദുറഹിമാൻ, ജയപ്രകാശൻ, അസിമാൻ തേഞ്ചേരി, പി.കെ. ഉസ്മാൻ, സെയ്ദ് നിലമ്പൂർ എന്നിവർ നേതൃത്വം നൽകി. വി. തേർട്ടീൻ കല-സാംസാകാരിക വേദിയുടെ നേതൃത്വത്തിൽ ഭക്ഷണകിറ്റുകളും വസ്ത്രങ്ങളും നൽകി. എം.പി. പ്രവീൺകുമാർ, ടി.ടി. ഷാജി, മിനീഷ് ചാന്തപ്പള്ളി, സുധീഷ് കുറ്റ്യാട്ടുപൊയിൽ, കെ. സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.