നന്മണ്ട: മരം വീണ് അപകടം പറ്റി ശരീരം നിശ്ചലമായ സജീവെൻറ കണ്ണീരൊപ്പാൻ അധികൃതരുമില്ല. കാക്കൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ പട്ടികജാതി വിഭാഗത്തിൽെപട്ട തലപ്പൊയിൽ മീത്തൽ സജീവനാണ് (44) കനിവ് തേടുന്നത്. കനത്തമഴയിൽ ആഗസ്റ്റ് എട്ടിനായിരുന്നു പതിനൊന്നേ നാലിലെ തണൽമരം വീണ് സജീവന് പരിക്കേറ്റത്. നാട്ടുകാർ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓർത്തോവിഭാഗത്തിൽ ചികിത്സ തേടിയപ്പോഴാണ് നട്ടെല്ലിന് ക്ഷതംസംഭവിച്ചതിനു പുറമെ വാരിയെല്ലിനും ഇടത്തെ കാലിനും വലത്കൈക്കും പൊട്ടുണ്ടെന്ന് അറിയുന്നത്. അഞ്ചു ദിവസത്തെ ചികിത്സക്കുശേഷം വീട്ടിൽ കിടക്കുകയാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും പരസഹായം വേണം. ഓലഷെഡിൽ താമസിക്കുന്ന ഇദ്ദേഹത്തിന് മുറിവ് ഉണങ്ങാത്തതിനാൽ മറ്റ് സാംക്രമിക രോഗങ്ങൾ പകരാതിരിക്കാൻ സഹോദരൻ ബാബുവിെൻറ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. പഞ്ചായത്തിെൻറ ധനസഹായത്താൽ വീട് നിർമാണം പുരോഗമിക്കുന്നതിനിടയിലാണ് അപകടം. കോൺക്രീറ്റ്പണി ചെയ്ത്കുടുംബം പുലർത്തിയിരുന്ന സജീവൻ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പെടാപ്പാടുപെടുകയാണ്. തന്നെ കാണാൻ വരുന്നവരോട് ഇനി ഞാനെന്ത് ചെയ്യുമെന്ന ചോദ്യം അവരെയും കണ്ണീരിലാഴ്ത്തുന്നു. അമ്മ അരിയായിക്ക് കിട്ടിയ ക്ഷേമപെൻഷൻ തെല്ലൊരാശ്വാസമായെന്നും സജീവെൻറ ഭാര്യ ഷീബ പറഞ്ഞു. എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന അശ്വിൻ, എട്ടാം ക്ലാസിൽ പഠിക്കുന്ന അശ്വന്ത് എന്നിവരുടെ തുടർ വിദ്യാഭ്യാസവും മുടങ്ങിപ്പോകുമോ എന്ന വേവലാതിയും ഈ വേദനയിൽ സജീവനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.