ആഘോഷങ്ങൾക്ക് അക്ഷരഭംഗി ചാര്‍ത്തി പുസ്തകോത്സവങ്ങള്‍

കോഴിക്കോട്: ആഘോഷത്തി​െൻറ പൊന്നോണ ദിനങ്ങള്‍ക്ക് അക്ഷരഭംഗി ചാര്‍ത്തി നഗരത്തില്‍ പുസ്തകോത്സവങ്ങള്‍ സജീവം. എല്ലാതരം പുസ്തകങ്ങളുമായാണ് മേളകള്‍ ഓണാഘോഷത്തിന് പൊലിമയേകി മുന്നിൽ നിൽക്കുന്നത്. എഴുത്തുകാർക്കും അക്ഷരങ്ങൾക്കും വിലങ്ങണിയിക്കുന്ന കാലത്തും പുസ്തകോത്സവങ്ങളിൽ വലിയ തിരക്കാണ് അനുവഭപ്പെടുന്നത്. ഡി.സി ബുക്‌സ്, പൂര്‍ണ പബ്ലിക്കേഷന്‍സ്, ഒലിവ് പബ്ലിക്കേഷന്‍സ്, വചനം ബുക്സ്, ദേശാഭിമാനി ബുക്‌സ് തുടങ്ങി നിരവധി ബുക്ക് സ്റ്റാളുകൾ നഗരത്തിൽ സജീവമാണ്. എസ്. ഹരീഷി​െൻറ 'മീശ', ഹിറ്റ്ലറുടെ ആത്മകഥ 'മെയ്ൻ കാംഫ്', കെ. സഞ്‍ജയ് കുമാർ ഗുരുദിൻ ഐ.പി.എസി​െൻറ 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരോ' തുടങ്ങിയ പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്. സർഗാത്മക രചനകൾ, വൈജ്ഞാനിക കൃതികൾ, ബാലസാഹിത്യ കൃതികൾ, ശാസ്ത്രം, സംസ്കാരം, സിനിമ തുടങ്ങി എല്ലാ മേഖലയിലെയും പുസ്തകങ്ങള്‍ ആകര്‍ഷക ഡിസ്കൗണ്ടിൽ ലഭിക്കും. ഇംഗ്ലീഷ് പുസ്‌തകങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. വിരല്‍ത്തുമ്പില്‍ എല്ലാം ലഭ്യമായിട്ടും അച്ചടി പുസ്തകങ്ങളിലൂടെയുള്ള വായനക്ക് അവസാനമില്ലെന്നതിനു തെളിവാണ് പുസ്തകോത്സവത്തിലെ പൊതുജനപങ്കാളിത്തം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.