അനുമതിയില്ലാതെ കുന്നിടിക്കൽ: സ്ഥലമുടമകൾക്ക് 15 ലക്ഷം രൂപ പിഴ

പെരുമണ്ണ: ജിയോളജി വകുപ്പി​െൻറ അനുമതിയില്ലാതെ കുന്നിടിച്ചതിന് സ്ഥലമുടമകളുൾെപ്പടെ അഞ്ചു പേർക്ക് ജില്ല ഭരണകൂടം പിഴചുമത്തി. പെരുമണ്ണ വില്ലേജിലെ തെക്കെ അരമ്പക്കുന്ന് ഇടിച്ചതിനെ തുടർന്നാണ് നടപടി. 2014ൽ മണ്ണിടിച്ചിലിനെ തുടർന്ന് സമീപവാസികളായ റിയാസ്, കാഞ്ചന എന്നിവരുടെ വീട് തകരുകയും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകട പശ്ചാത്തലത്തിൽ എടുത്ത നടപടികളുടെ ഭാഗമായാണ് പിഴയിട്ടത്. ഉണ്ണി, വിജയൻ, ധനഞ്ജയൻ, സഹദേവൻ, സുമംഗല ദേവി എന്നിങ്ങനെ അഞ്ചുപേരിൽനിന്നായി 15 ലക്ഷത്തോളം രൂപ പിഴയടക്കാനാണ് ജില്ല കലക്ടർ ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.