ദുരിതാശ്വാസം ..... വിവാഹ വേദിയിൽ മോതിരം നൽകി സുജീഷ്; പണം നൽകി ജുബൈർ

പേരാമ്പ്ര: പാലേരിയിലെ സുജീഷും മരുതേരിയിലെ ജുബൈറും ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത് വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ആശ്വാസം നൽകി. മതുക്കാത്തോട്ട് സുജീഷ് വിവാഹം കഴിച്ചത് വെള്ളമുണ്ട സ്വദേശിനി ധന്യയെയാണ്. വധൂഗൃഹത്തിൽ നടന്ന ചടങ്ങിനുശേഷമാണ് തനിക്ക് ഉപഹാരമായി കിട്ടിയ സ്വർണമോതിരം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സി.പി.എം കുന്നശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.സി. ബാബുവിനാണ് കൈമാറിയത്. മരുതേരി തേവർകുന്നുമ്മൽ ജുബൈർ വിവാഹച്ചെലവിന് മാറ്റിവെച്ച തുകയുടെ ഒരുഭാഗമാണ് ദുരിതാശ്വാസ പ്രവർത്തനത്തിന് സംഭാവന നൽകിയത്. പാലേരി സ്വദേശി ഷിഫാനയെയാണ് ജുബൈർ മിന്നുകെട്ടിയത്. മണ്ഡലം വൈറ്റ്ഗാർഡ് ക്യാപ്റ്റൻ സയ്യിദ് അയനിക്കലിനാണ് വിവാഹവേദിയിൽ ചെക്ക് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.