ദുരിതാശ്വാസ നിധിയിലേക്ക്​ വിദ്യാർഥിനിയുടെ സ്വർണമോതിരം

തിക്കോടി (കോഴിക്കോട്): പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വക സ്വർണമോതിരം. ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ലിയ ജുമാനയാണ് വിരലിലണിഞ്ഞ മോതിരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. കുട്ടികൾ ശേഖരിച്ച വിഭവങ്ങൾ സ്കൂളിൽ മൂന്നു ദിവസമായി പ്രവർത്തിക്കുന്ന ശേഖരണകേന്ദ്രത്തിൽ ഏൽപിക്കുന്നതിനിടെ ചിങ്ങപുരം 'അൽ ദഫറ'യിൽ ഖാലിദ്-ബുഷറ ദമ്പതികളുടെ മകളായ ലിയ ജുമാന മോതിരം വിരലിൽനിന്ന് അഴിച്ച് നൽകുകയായിരുന്നു. ക്ലാസ് ടീച്ചർ എം.കെ. അയിശാബിക്കാണ് മോതിരം കൈമാറിയത്. സ്കൂളിൽ സമാഹരിച്ച വിഭവങ്ങളും പണവും നാളെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.