ദുരിതബാധിതർക്ക് മൂന്നു​ലക്ഷം രൂപയുടെ വസ്ത്രങ്ങളുമായി വ്യാപാരികൾ

നാദാപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂനിറ്റ് വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കാൻ മൂന്നു ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങൾ നൽകി. 500 ഷർട്ടും പാൻറ്സും ഉൾപ്പെടെയുള്ളവയാണ് കസ്തൂരികുളത്തെ 'പ്ലാനറ്റ് ഫാഷൻ' നൽകിയത്. സ്ഥാപന മാനേജ്‌മ​െൻറ് നാദാപുരം ഖാദി മേനക്കോത്ത് അഹമ്മദ് മൗലവിക്ക് വസ്ത്രങ്ങൾ കൈമാറി. കെ.ജി. അസീസ്, കണേക്കൽ അബ്ബാസ്, മാതോട്ടത്തിൽ ഹാരിസ് എന്നിവർ സംബന്ധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംഭരിച്ച വിഭവങ്ങൾ ഞായറാഴ്ച വയനാട്ടിൽ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.