കാരമൂല ക്യാമ്പിലുള്ളവർക്കു​ വേണം പെരുന്നാൾകോടി

മുക്കം: കാരമൂല ദുരിതാശ്വാസ ക്യാമ്പിലെത്തിയ 70 പുരുഷന്മാർക്കും 10 വയസ്സിനു താഴെയുള്ള 30 കുട്ടികൾക്കും ഒരാഗ്രഹമുണ്ട്; പെരുന്നാൾകോടി കിട്ടിയിരുന്നെങ്കിൽ. അവിചാരിതമായെത്തിയ മഴയിൽ പുതുവസ്ത്രങ്ങളെല്ലാം നശിച്ചതിനാലാണ് പുതുവസ്ത്രമെന്ന സ്വപ്നം ഇവർ തുറന്നുപറയുന്നത്. മൊത്തം 147 പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇതിൽ ഏതാനും പേർ വീടുകളിലേക്ക് തിരിച്ചുപോയി. ഇനി നൂറോളം പേരാണുള്ളത്. കാരാട്ട് കോളനി, തേക്കുകണ്ടി, ചുണ്ടക്കമണ്ണിൽ എന്നീ കോളനിവാസികളാണ് ക്യാമ്പിലെ ഭൂരിഭാഗവും. കോലോത്ത് കടവ്, ആറാം ബ്ലോക്ക്, കൽപ്പൂര്, മാവണ്ണ പ്രദേശങ്ങളിൽനിന്നുള്ളവർ ബന്ധുവീടുകളിലാണ് കഴിയുന്നത്. ഏതാനും പേർ പെരുന്നാളാഘോഷിക്കാൻ വീട്ടിലേക്ക് ചൊവ്വാഴ്ച മടങ്ങും. ബാക്കിയുള്ളവർ ക്യാമ്പിൽതന്നെ കഴിയും. സർക്കാർ ഡോക്ടർമാരുടെയും മണാശ്ശേരി കെ.എം.സി. ടി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും സേവനം ലഭ്യമാകുന്നുണ്ട്. വസ്ത്രങ്ങളെല്ലാം വീട് മുങ്ങിയതോടെ കേടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.